| Monday, 18th April 2022, 10:09 am

നാലാം ദിനം 500 കോടി ക്ലബ്ബില്‍ കെ.ജി.എഫ് ചാപ്റ്റര്‍2; ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ രണ്ടാം സ്ഥാനത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏപ്രില്‍ 14ന് റിലീസ് ചെയ്ത് നാലാം ദിനത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കെ.ജി.എഫ് ചാപ്റ്റര്‍ 2. ലോകമെമ്പാടുനിന്നും 552 കോടി കെ.ജി.എഫ് നേടിയെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു.

ഗ്ലോബല്‍ ബോക്‌സ് ഒാഫീസില്‍ രണ്ടാം സ്ഥാനത്താണ് കെ.ജി.എഫ് നില്‍ക്കുന്നത്. റിലീസ് ദിനത്തില്‍ 165 കോടിയും രണ്ടാം ദിവസം 139 കോടിയും മൂന്നാം ദിവസം 115 കോടിയുമാണ് ചിത്രം നേടിയത്.

വെറും 100 കോടി മുതല്‍മുടക്കിലെടുത്ത ചിത്രമാണ് 500 കോടി നേടിയിരിക്കുന്നത്. 2020ല്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീലാണ്.

ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2018 ലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെത്തുന്ന റോക്കി പിന്നീട് അവിടുത്തെ അധിപനാവുന്നതും തന്റെ അമ്മയുടെ ആഗ്രഹപ്രകാരം സ്വര്‍ണം സമ്പാദിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content High;ight: kgf chapter enters  in 500 crore club

We use cookies to give you the best possible experience. Learn more