| Saturday, 7th May 2022, 11:25 am

കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കെ.ജി.എഫിലെ തന്റെ കഥാപാത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സുപരിചിതനായി മാറിയിരുന്നു മോഹന്‍ ജുനേജ. കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ഹാസ്യതാരമായും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ഏകദേശം 100ലേറെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ബെംഗളൂരുവിലാണ് പഠിച്ചത്. ഇവിടെ തന്നെയാണ് സ്ഥിര താമസവും. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നാണ് വിവരം. മോഹന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്.

കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടന്‍മാരില്‍ ഒരാളായിരുന്ന മോഹന്‍ ജുനേജ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Content Highlight: KGF actor Mohan Juneja passes away

Latest Stories

We use cookies to give you the best possible experience. Learn more