| Wednesday, 6th April 2022, 2:52 pm

'തന്താനി താരേ താരിക്കം താരോ' കെ.ജി.എഫ് 2 വേര്‍ഷന്‍; 'ഗഗനം നീ' ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കെ.ജി.എഫ്. ചാപ്റ്റര്‍ 2. ഒന്നാം ഭാഗത്തിന്റെ ജനപ്രീതിയില്‍ മുഖ്യപങ്കു വഹിച്ചത് അതിലെ ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്‌കോറുകളുമായിരുന്നു. രണ്ടാം ഭാഗത്തിലും മികച്ച ഗാനങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യഗാനമായ തൂഫാന്റെ ലിറിക്കല്‍ വീഡിയോ ആ പ്രതീക്ഷ തെറ്റിച്ചില്ല. പിന്നാലെ രണ്ടാമത്തെ ഗാനമായ ഗഗനം നീ റിലീസ് ചെയ്തിരിക്കുകയാണ്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്.

റോക്കിയുടെ കുട്ടിക്കാലവും അമ്മയേയുമൊക്കെയാണ് ദൃശ്യത്തില്‍ കാണിക്കുന്നത്. റ്റി സീരിസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പാട്ടിന്റെ മലയാളം വേര്‍ഷന്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഒന്നാം ഭാഗത്തിലെ അമ്മയുടെ കഥാപാത്രവും പാട്ടുമൊക്കെ ഏറെ ജനപ്രീതി നേടിയിരുന്നു.
കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലായിരുന്നു. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും, രമിക സെന്നും ഇനായത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയം.

കൊവിഡ് മൂലം പലതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

കേരളത്തില്‍ കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: KGF 2 SONG GAGANAM NE LYRICAL VIDEO OUT

We use cookies to give you the best possible experience. Learn more