ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചലനമുണ്ടാക്കിയ ചിത്രമാണ് യഷ് നായകനായ കെ.ജി.എഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കെ.ജി.എഫ് എന്ന ഒറ്റ ചിത്രം കൊണ്ടാണ് യഷിന്റെ താരമൂല്യം പതിന്‍മടങ്ങുയര്‍ന്നത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കന്നഡയില്‍ നിന്നും ഇത്രയധികം സ്വീകാര്യത ലഭിച്ച വളരെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണുള്ളത്.
കെ.ജി.എഫിന്റെ ഒന്നാം ഭാഗമിറങ്ങിയതുമുതല്‍ ആരാധകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുള്ള കാത്തിരിപ്പിലായിരുന്നു. റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും, രമിക സെന്നും ഇനായത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ ഇപ്പോഴിതാ, കെ.ജി.എഫ് പാര്‍ട്ട് 2ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ പിറന്നാള്‍ ദിനത്തിലാണ് കെ.ജി.എഫിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
View this post on Instagram
അപായ സൂചന നല്‍കുന്ന സൈന്‍ ബോര്‍ഡിനടുത്ത് നില്‍ക്കുന്ന റോക്കിയാണ് പോസ്റ്ററിലുള്ളത്. ചിത്രം 2022 ഏപ്രില്‍ 14ന് തന്നെ തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
കെ.ജി.എഫിന്റെ ആദ്യഭാഗം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. അന്നുമുതല്‍ തന്നെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍.
നായകന്‍ യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. യഷിന്റെ റോക്കി എന്ന കഥാപാത്രവും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. 2018 ലായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: KGF 2 new poster, released on Yash’s birthday