'കെ.എഫ്.സി ചിക്കന്‍ സുരക്ഷിതമാണോ?' ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാമെന്ന് കെ.എഫ്.സി
Big Buy
'കെ.എഫ്.സി ചിക്കന്‍ സുരക്ഷിതമാണോ?' ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാമെന്ന് കെ.എഫ്.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th December 2014, 10:20 am

kfc ബെയ്ജിങ്: കെ.എഫ്.സിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റായ ചൈനയില്‍ കമ്പനിയുടെ ഉല്പന്നങ്ങളോടുള്ള താല്‍പര്യം കുറയുകയാണ്. കെ.എഫ്.സി പഴകിയ മാംസം ഉപയോഗിച്ചാണ് ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നെന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഭയം കൊണ്ടാണ് ഉപഭോക്താക്കള്‍ പിന്നോട്ടുപോകുന്നത്.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെതിരെ കെ.എഫ്.സി രംഗത്തുവന്നിരിക്കുകയാണ്. തങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്ക് ഉപഭോക്താക്കളെ ക്ഷണിച്ചുകൊണ്ടാണ് കെ.എഫ്.സി മുന്നോട്ടുവന്നിരിക്കുന്നത്.

“എങ്ങനെയാണ് കെ.എഫ്.സിയുടെ ഭക്ഷണം ഉണ്ടാക്കുന്നത്? ഈ ചിക്കന്‍ സുരക്ഷിതമാണോ? റസ്‌റ്റോറന്റുകള്‍ വൃത്തിയുള്ളതാണോ? സഞ്ചാരികള്‍ക്കുവേണ്ടി കെ.എഫ്.സി കടകളില്‍ പ്രിന്റ് ചെയ്തിരിക്കുന്ന പരസ്യം വായിക്കുക. “നിങ്ങള്‍ക്ക് സ്വയം ഞങ്ങളുടെ ചിക്കന്‍ ഫാമുകള്‍ സന്ദര്‍ശിക്കാം, കെ.എഫി.സി റസ്റ്റോറന്റുകള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ കെട്ട് സ്വയം അഴിക്കാം. ഞങ്ങളുടെ ഭക്ഷണം സുരക്ഷിതമാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.”

നേരത്തെ ബുക്ക് ചെയ്തു സന്ദര്‍ശിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളികള്‍ 20 സെക്കന്റോളമെടുത്ത് കൈ കഴുകി വൃത്തിയാക്കി പരിശുദ്ധി സ്ഥിരമായി ഉറപ്പുവരുത്തിയ എണ്ണയില്‍, ശുദ്ധ ജലത്തില്‍, നല്ല മാംസത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഷാങ്ഹായ് റസ്റ്റോറന്റിന്റെ മാനേജര്‍ നയിച്ച സംഘം സന്ദര്‍ശനത്തില്‍ കണ്ടത്. അതേസമയം, സന്ദര്‍ശനത്തിനെത്തിയവരെ മൊബൈലില്‍ ചിത്രീകരിക്കാനോ, ഓഡിയോ റെക്കോര്‍ഡ് ചെയ്യാനോ അനുവദിച്ചിട്ടില്ല.