മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ ഇറ്റാലിയന്‍ താരമായ മരിയോ ബലോട്ടെല്ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ബാഴ്സ താരമായ കെവിന്‍ പ്രിന്‍സ് ബോട്ടെങ്.
മരിയോ ബലോട്ടെല്ലിക്ക് തന്റെ കരിയറില്‍ മൂന്ന് ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കുമെന്നാണ് ബോട്ടെങ് പറഞ്ഞത്.
‘ഞാന്‍ മരിയോ ബലോട്ടെല്ലിയെ സ്‌നേഹിക്കുന്നു. അദ്ദേഹത്തിന് മൂന്ന് ബാലണ്‍ ഡി ഓര്‍ നേടാനാകുമെന്ന് ഞാന്‍ കരുതുന്നു,’ ബോട്ടെങ് ഗോളിലൂടെ പറഞ്ഞു.
Kevin Prince Boateng: ”Balotelli 3 Ballon d’Or kazanabilirdi”
Geçtiğimiz aylarda futbola veda eden Kevin Prince-Boateng, Mario Balotelli ve Roberto De Zerbi için çarpıcı yorumlarda bulundu. https://t.co/3AxppYLgpC#GrandPashaBet #grandpasha pic.twitter.com/P7mrIWmlhj
— Grandpashabet (@Grandpasha777) November 15, 2023
🗣️ Kevin-Prince Boateng’in, Adana Demirspor’un yıldızı Mario Balotelli hakkında açıklamaları!
Oyuncu profili ➡️ https://t.co/idnLazkCsu pic.twitter.com/ES1I3QUbKL
— Transfermarkt.com.tr (@TMtr_news) November 15, 2023
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയ മികച്ച പ്രകടനങ്ങളാണ് ബലോട്ടെല്ലി ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നത്. സിറ്റിക്കായി 80 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് ഇറ്റാലിയന്‍ സ്ട്രൈക്കര്‍ നേടിയത്. ഇറ്റാലിയന്‍ ക്ലബ്ബ് എ.സി മിലാനിലും താരം കളിച്ചിട്ടുണ്ട്. നിലവില്‍ അദാന ഡെമിര്‍സ്‌പോറിന്റെ താരമാണ് ബലോട്ടെല്ലി. ഈ സീസണില്‍ ക്ലബ്ബിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളാണ് മരിയോയുടെ സമ്പാദ്യം.
ഫുട്‌ബോളില്‍ അവിസ്മരണീയമായ കിരീടങ്ങള്‍ എല്ലാം ബലോട്ടെല്ലി നേടിയിട്ടുണ്ട്. മൂന്ന് സിരിയ എ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, കോപ്പ ഇറ്റാലിയ, എഫ്.എ കപ്പ് എന്നീ കിരീടങ്ങളെല്ലാം ബലോട്ടെല്ലിയുടെ ഷെല്‍ഫില്‍ ഉണ്ട്.
മരിയോ ഫുട്‌ബോളില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ താരത്തിന് പലരുടെയും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോവുകയായിരുന്നു.
ബലോട്ടെല്ലി ഇറ്റലിയുടെ ഏറ്റവും മികച്ച സ്ട്രൈക്കറായിരുന്നുവെന്നും ബോട്ടെങ് പങ്കുവെച്ചു.
‘ബലോട്ടെലി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഇറ്റലിയുടെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആണ്. അവനു വ്യത്യസ്തമായ ഒരു മനോഭാവം ഉണ്ടായിരിക്കുമെന്നും അവന്‍ ഫുട്‌ബോളിനെ കുറിച്ച് മാത്രം ചിന്തിക്കണമെന്നും ഇത് മരിയോ മനസ്സിലാക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല,’ ബോട്ടെങ് കൂട്ടിചേര്‍ത്തു.
Content Highlight: Kevin Prince Boateng talks Mario Balotelli could have won three Ballons d’Or during his career.