ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മന്‍ ഗില്‍ തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. സമീപകാലത്ത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്തിയെങ്കിലും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുകയാണെന്ന് പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാണിച്ചു. ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററിയില്‍ നിന്നും പ്രതീക്ഷിക്കുന്നതിന് വിപരീതമാണ് ഗില്ലിന്റെ പ്രകടനം.
ടെസ്റ്റ് പരമ്പരക്ക് പോകുന്നതിനു മുമ്പ് ഗില്ലിന്റെ ശരാശരി 32 ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ വലിയ ആശങ്കയാണ് ഉയരുന്നത്. ടെസ്റ്റില്‍ യശ്വസി ജയ്‌സ്വാള്‍ ശക്തമായ പ്രകടനം കാഴ്ച വെച്ചപ്പോള്‍ ഗില്‍ പുറകോട്ടു പോവുകയാണ്.
Shubman Gill 23(66) Gone☝️
1st Wicket For Tom Hartley.🏴
തുടര്‍ച്ചയായി ടെസ്റ്റ് ഫോര്‍മാറ്റില്‍ ഗില്‍ പുറത്താകുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ദ്രാവിഡ് ചിന്തിക്കേണ്ടതുണ്ടെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പീറ്റേഴ്‌സ് സംസാരിച്ചിരുന്നു.
‘എന്റെ കളിയെ മാറ്റിമറിച്ച ഒരാള്‍ ഡ്രസ്സിങ് റൂമില്‍ ഉണ്ടായിരുന്നു, രാഹുല്‍ ദ്രാവിഡ് ആണ് അത്. ദ്രാവിഡ് എന്നോട് പങ്കുവെച്ച അതേ ടെക്‌നിക്കുകള്‍ ഗില്ലിനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ അവനെ പഠിപ്പിക്കുകയും ചെയ്യുക. ഓഫ് സൈഡില്‍ പന്ത് അടിക്കുന്നതിനും ലെങ്ത് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനും അവനെ പ്രോത്സാഹിപ്പിക്കുക. ഈ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ കളിക്കാരന്‍ എന്ന നിലയില്‍ അവനെ മെച്ചപ്പെടുത്താന്‍ സഹായിക്കും,’ജിയോ സിനിമയിലെ ഷോയില്‍ കെവിന്‍ പറഞ്ഞു.
‘ഗില്‍ വളരെ കഴിവുള്ളവന്‍ ആണെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പഠിക്കണം. അവന്‍ ചെറുപ്പമാണ്. അത് അവനെ പഠിപ്പിക്കുക, അതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുക. രാഹുല്‍ ദ്രാവിഡില്‍ നിന്നും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അവന്‍ പഠിച്ചാല്‍, ദ്രാവിഡിന്റെ ചിറകിന് കീഴില്‍ അവന്‍ എത്തിയാല്‍ ഈ ലോകം അവനുള്ളതാണ്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഇന്നിങ്‌സില്‍ 66 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളടക്കം 23 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാന്‍ സാധിച്ചത്.
ടോം ഹാര്‍ട്ലി ഒരു സ്ലോ ബോള്‍ ഗില്ലിന്റെ റൈറ്റ് പാഡില്‍ എറിയുകയായിരുന്നു. പന്ത് സിക്സറടിക്കാനോ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ശ്രമിക്കാതെ ഒരു ദുര്‍ബലമായ ഷോട്ടിലേക്കാണ് ഗില്‍ എത്തിയത്. പന്ത് ബാറ്റില്‍ തട്ടി ഉയര്‍ന്ന് മിഡ് വിക്കറ്റിലെ ഫീല്‍ഡറുടെ കൈയ്യിലാവുകയായിരുന്നു.
Content Highlight: Kevin Pietersen Talks About Shubhman Gill