ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം.
ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു. സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം സ്ഥാനത്ത് ഇറങ്ങിയ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 29 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ആറാമനായി ഇറങ്ങിയ രാഹുലിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.
K.L Rahul
സാധാരണയായി ഇന്ത്യന്‍ ഇലവനിലെ മികച്ച മധ്യ നിര ബാറ്ററാണ് രാഹുല്‍. അഞ്ചാം നമ്പറില്‍ മികച്ച റെക്കോഡും താരത്തിനുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് അവസരം ലഭിച്ചത്. ഇപ്പേള്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. രാഹുല്‍ എല്ലാം താരങ്ങളേയും പോലെയല്ല അവന് ട്രാക്കിലേക്ക് എത്തണമെങ്കില്‍ സമയം ആവശ്യമാണെന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. മാത്രമല്ല അഞ്ചാം നമ്പറില്‍ രാഹുല്‍ കളിക്കുന്നത് കാണാനാണ് തനിക്കിഷ്ടമെന്നും പീറ്റേഴ്‌സന്‍.
‘കെ.എല്‍. രാഹുല്‍ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് കാണാനാണ് എനിക്ക് ഇഷ്ടം, കാരണം അദ്ദേഹത്തിന് കൂടുതല്‍ പന്തുകള്‍ നേരിടാനും സ്ഥിരത കൈവരിക്കാനും സമയം ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 17 ഓവര്‍ ബാക്കി നില്‍ക്കെയാണ് അവന്‍ ബാറ്റ് ചെയ്യുന്നതെങ്കില്‍ ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ നല്ലൊരു സമയം ലഭിക്കും. കുറച്ച് ഓവറുകള്‍ ബാക്കി നില്‍ക്കെ ഇറങ്ങി വേഗത്തില്‍ റണ്‍സ് അടിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനല്ല രാഹുല്‍. അവന് ട്രാക്കിലാവാന്‍ സമയം ആവശ്യമാണ്. അവന് അഞ്ചാം സ്ഥാനത്ത് അവസരം കൊടുക്കുന്നതാണ് ഏറ്റവും മികച്ചത്,’ പീറ്റേഴ്‌സന്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങി 12599 റണ്‍സാണ് രാഹുല്‍ നേടിയത്. 95.45 സ്ട്രൈറേറ്റിലാണ് താരം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 80 മത്സരത്തിലെ 75 ഇന്നിങ്സില്‍ നിന്ന് 2863 റണ്‍സാണ് താരം നേടിയത്. 112 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി.
ഏകദിന ക്രിക്കറ്റില്‍ 80 മത്സരങ്ങളിലെ നിന്ന് 75 ഇന്നിങ്‌സില്‍ നിന്ന് 3257 റണ്‍സാണ് ഫോര്‍മാറ്റില്‍ രാഹുല്‍ നേടിയത്. 199 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ ഏഴ് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.
Content Highlight: Kevin Pietersen Talking About K.L Rahul