2025 ഐ.പി.എല്ലിനോടനുബന്ധിച്ച് നടന്ന മെഗാ താരലേലത്തില്‍ 10 ഫ്രാഞ്ചൈസികളും മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം അവസാനച്ച മെഗാലേലത്തിലെ ഏറ്റവും മികച്ച സ്‌ക്വാഡിനെ സ്വന്തമാക്കിയ ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍. ദല്‍ഹി ക്യാപിറ്റല്‍സിനെയാണ് പീറ്റേഴ്‌സണ്‍ 2025 ഐ.പി.എല്ലിലെ മികച്ച ടീമായി തെരഞ്ഞടുത്തത്. തന്റെ എക്‌സ് അക്കൗണ്ടില്‍ എഴുതുകയായിരുന്നു താരം.
‘ തന്റെ ഫേവറേറ്റ് ദല്‍ഹി ക്യാപിറ്റല്‍സാണ് മെഗാ താരലേലത്തില്‍ വിജയിച്ചത്‘ എന്നാണ് താരം എക്‌സില്‍ എഴുതിയത്.
My favourite @DelhiCapitals WON the auction!
Now it’s time to WIN on the field!
🙌🏼— Kevin Pietersen🦏 (@KP24) November 26, 2024
ബാറ്റിങ് നിരയില്‍ നാല് ഓവര്‍സീസ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേരും ഓള്‍ റൗണ്ടിങ് നിരയില്‍ അഞ്ച് പേരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി രണ്ട് പേരും ബൗളേഴ്‌സായി എട്ട് പേരുമടങ്ങുന്നതാണ് ദല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌ക്വാഡ്.
ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ കഴിവ് തെളിയിച്ച കെ.എല്‍. രാഹുലിനെ ലഖ്‌നൗവില്‍ നിന്നും ദല്‍ഹി സ്വന്തമാക്കിയപ്പോള്‍ ദല്‍ഹിയില്‍ നിന്നും സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്തിനെ ലഖ്‌നൗവും വാശിയോടെ സ്വന്തമാക്കി. ബൗളിങ്ങില്‍ കുല്‍ദീപ് യാദവും മിച്ചല്‍ സ്റ്റാര്‍ക്കും ഉള്‍പ്പെടുന്ന നിര ശക്തമാണ്. നിരാശപ്പടുത്താത്ത ബാറ്റിങ്ങിങ് ലിസ്റ്റും ഓള്‍റൗണ്ട് ലിസ്റ്റും എടുത്ത് പറയേണ്ടതാണ്.
Dilli – we’re ready for IPL 2025! 💙 pic.twitter.com/H8H1kew2Jq
— Delhi Capitals (@DelhiCapitals) November 25, 2024
കെ.എല്‍. രാഹുല്‍ – 14 കോടി
ട്രിസ്റ്റന്‍ സ്റ്റബ്‌സ് – 10 കോടി
ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – 9 കോടി (ആര്‍.ടി.എം)
ഹാരി ബ്രൂക്ക് – 6.25 കോടി
അശുതോഷ് ശര്‍മ – 3.8 കോടി
ഫാഫ് ഡു പ്ലെസി – 2 കോടി
സമീര്‍ റിസ്‌വി – 95 ലക്ഷം
കരുണ്‍ നായര്‍ – 50 ലക്ഷം
അക്‌സര്‍ പട്ടേല്‍ – 16.5 കോടി
മാധവ് തിവാരി – 40 ലക്ഷം
അജയ് മണ്ഡല്‍ – 30 ലക്ഷം
മാനവേന്ത് കുമര്‍ എല്‍ – 30 ലക്ഷം
ത്രിപുരനാ വിജയ് – 30 ലക്ഷം
കുല്‍ദീപ് യാദവ് – 13.25 കോടി
മിച്ചല്‍ സ്റ്റാര്‍ക് – 11.75 കോടി
ടി. നടരാജന്‍ – 10.75 കോടി
മുകേഷ് കുമാര്‍ – 8 കോടി
മോഹിത് ശര്‍മ – 2.20 കോടി
ദുഷ്മന്ദ ചമീര – 75 ലക്ഷം
വിപ്രജ് നിഗം – 50 ലക്ഷം
അഭിഷേക് പോരല്‍ – 4 കോടി
ഡെനോവന്‍ ഫെരേരിയ – 75 ലക്ഷം
Content Highlight: Kevin Pietersen Talking About Delhi Capitals