| Thursday, 25th January 2024, 12:27 pm

ഇന്ന് 450/9 എന്ന നിലയില്‍ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യും: കെവിന്‍ പീറ്റേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നിലവില്‍ കളി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഇംഗ്ലണ്ട്.

ഓപ്പണിങ് ഇറങ്ങിയ സാക് ക്രോളി 40 പന്തില്‍ മൂന്ന് ബൗണ്ടറികളടക്കം 20 റണ്‍സ് നേടിനില്‍ക്കെ ആര്‍. അശ്വിനാണ് താരത്തെ പുറത്താക്കിയത്. തുടര്‍ന്ന് 39 പന്തില്‍ 35 റണ്‍സ് നേടിയ ഡക്കറ്റിനേയും അശ്വിന്‍ എല്‍.ബി.ഡബ്ലിയുയിലൂടെ പറഞ്ഞയക്കുകയായിരുന്നു.

ഒല്ലി പോപ് 11 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും വിക്കറ്റ് സ്‌ട്രൈക്കിങ് തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് മുന്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ എക്സില്‍ പങ്കുവെച്ച എഴുത്താണ്. ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 450/9 എന്ന നിലയില്‍ ആയിരിക്കുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്. നിലവില്‍ 28 ഓവര്‍ പിന്നിടുമ്പോള്‍ 112/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച്

Content Highlight: Kevin Pietersen About England’s First Innings

We use cookies to give you the best possible experience. Learn more