ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത താരമാണ് കെവിന്‍ പീറ്റേഴ്‌സന്‍. കഴിവിനൊത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കാതെ പോയവനും. സംഭവബഹുലമായ തന്റെ കരിയറിന് കെ.പി എന്നന്നേക്കുമായി വിരാമമിടുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പിറ്റേഴ്‌സന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ലീഗായ ബിഗ് ബാഷ് ലീഗോടെ താന്‍ ക്രിക്കറ്റ് ഫീല്‍ഡിനോട് വിടപറയുമെന്നാണ് കെ.പി അറിയിച്ചിരിക്കുന്നത്. 2013-14ലെ ആഷസ് പരമ്പരയിലെ വിവാദത്തോടെ താരത്തിന്റെ അന്താരാഷ്ട്ര കരിയറും അവസാനിച്ചിരുന്നു. പീന്നിട് വിവിധ രാജ്യങ്ങളിലെ ട്വന്റി-20 ലീഗുകളില്‍ കളിച്ചു വരികയായിരുന്നു കെ.പി.
ഓസീസ് ടൂര്‍ണമെന്റില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമാണ് പീറ്റേഴ്‌സന്‍. ഡിസംബര്‍ 19നാണ് ബി.ബി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കെ.പി മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാറിലൊപ്പിടുന്നത്. ഫോമും ഫിറ്റ്‌നസുമാണ് കെ.പിയെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഐ.പി.എല്ലില്‍ നിന്നും താരം സ്വയം ഒഴിവായിരുന്നു.
ബിഗ് ബാഷ് ലീഗിലെ മോശം ഫോമിന്റെ പേരിലായിരിക്കും തന്റെ കരിയര്‍ ഓര്‍ത്തുവെക്കപ്പെടുക എന്ന ഭയം താരത്തിന് ഇല്ല. വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറില്‍ നല്ലതും മോശവുമായ ഒരുപാട് ഓര്‍മ്മകളുണ്ടെന്നും താരം പറയുന്നു.
ഇംഗ്ലണ്ടിനായി 104 ടെസ്റ്റുകളും 136 ഏകദിനങ്ങളും പീറ്റേഴ്‌സന്‍ കളിച്ചിട്ടുണ്ട്. രണ്ടില്‍ നിന്നുമായി 13255 റണ്‍സാണ് കെ.പിയുടെ സമ്പാദ്യം. ഇംഗ്ലണ്ട് നായകനായിരുന്നു കെ.പിയുടെ കരിയര്‍ 2014 ലെ ആഷസ് പരമ്പരയ്ക്ക് ശേഷം ഒരിക്കല്‍ പോലും പച്ച കണ്ടിരുന്നില്ലെന്നതാണ് വാസ്തവം. തന്റെ പ്രതിഭയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന കെ.പി കളി മതിയാക്കുമ്പോള്‍ നഷ്ടം ക്രിക്കറ്റിനാണ്.
.