എഫ്.എ കപ്പില്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഹഡേഴ്‌സ്ഫീല്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ നീണ്ട കാലത്തിന് ശേഷം സിറ്റിക്കായി ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രൂയ്ന്‍ കളത്തിലിറങ്ങിയത് ഏറെ ശ്രദ്ധയമായി. തന്റെ തിരിച്ചുവരവ് വിസ്മരണീയമാക്കാനും ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ സിറ്റിക്കായി ഒരു അസിസ്റ്റ് നേടിക്കൊണ്ടാണ് ഡിബ്രൂയ്ന്‍ തിളങ്ങിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം നിലനിര്‍ത്താനും മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ക്ക് സാധിച്ചു.
കഴിഞ്ഞ സീസണ്‍ മുതല്‍ യൂറോപ്യന്‍ ടോപ്പ് ഫൈവ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഡി ബ്രൂയ്‌ന് നിലനിര്‍ത്തിയത്. ഇതിനോടകം തന്നെ 30 അസിസ്റ്റുകളാണ് ഡി ബ്രൂയ്ന്‍ സ്വന്തം പേരിലാക്കി മാറ്റിയത്.
ഈ സീസണില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച ഡിബ്രൂയ്ന്‍ ആണ് ഇപ്പോഴും അസിസ്റ്റുകളുടെ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് എന്നത്ഏ റെ ശ്രദ്ധേയമാണ്.
യൂറോപ്യന്‍ ടോപ്പ് ഫൈവ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരങ്ങള്‍
(താരം, അസിസ്റ്റുകള്‍ എന്നീ ക്രമത്തില്‍)
കെവിന്‍ ഡി ബ്രൂയ്ന്‍-30
മുഹമ്മദ് സലാ-24
വിനീഷ്യസ് ജൂനിയര്‍-22
ബുക്കായോ സാക്ക-22
അന്റോയിന്‍ ഗ്രീസ്മാന്‍-21
അതേസമയം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 5-4-1 എന്ന ശൈലിയുമായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.
മത്സരത്തില്‍ സിറ്റിക്കായി ഫില്‍ ഫോഡന്‍ (33,65), ജൂലിയന്‍ അല്‍വാരസ് (37), ബെന്‍ ജാക്‌സണ്‍ (58 ഓണ്‍ ഗോള്‍), ജെറെമി ഡോക്കു (74) എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി 13ന് ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് ജെയിംസ് പാര്‍ക്കാണ് വേദി.
Content Highlight: Kevin De Bruyne playing after a long time for Manchester city.