| Sunday, 14th January 2024, 11:08 am

കളിച്ചത് വെറും 24 മിനിട്ട്, നേടിയത് തകർപ്പൻ നേട്ടം; കൊടുംങ്കാറ്റായി സിറ്റിയുടെ ജിഞ്ചര്‍ പെലെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശകരമായ വിജയം. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം.

മത്സരത്തില്‍ സിറ്റിക്കായി മികച്ച പ്രകടനമാണ് കെവിന്‍ ഡി ബ്രൂയ്ന്‍ നടത്തിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ടായിരുന്നു ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ തകര്‍പ്പന്‍ പ്രകടനം.

ഇതിന് പിന്നാലെ ഒരു മികച്ച നേട്ടം സ്വന്തമാക്കാനും ഡി ബ്രൂയ്‌ന് സാധിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി പകരക്കാരനായി ഇറങ്ങി ഒരു ഗോളും അസിസ്റ്റും നേടുന്ന താരം എന്ന നേട്ടമാണ് കെവിന്‍ ഡി ബ്രൂയ്ന്‍ സ്വന്തം പേരിലാക്കിമാറ്റിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് അര്‍ജന്റീനന്‍ ഇതിഹാസ താരമായ സെര്‍ജിയോ അഗ്യൂറോ ആയിരുന്നു. 2014 കാര്‍ഡിഫിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു അര്‍ജന്റീനന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

മത്സരത്തിന്റെ 74ാം മിനിട്ടില്‍ ആയിരുന്നു ഡി ബ്രൂയ്‌ന്റെ ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ഗോള്‍ നേടുകയായിരുന്നു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഓസ്‌കാര്‍ ബോബിന് ഗോള്‍ നേടാന്‍ ഒരു തകര്‍പ്പന്‍ അവസരം ഒരുക്കാനും ഡി ബ്രൂയ്‌ന് സാധിച്ചു.

അതേസമയം മത്സരത്തിന്റെ 26ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 35ാം മിനിട്ടില്‍ അലക്സാണ്ടര്‍ ഐസക്കിലൂടെയും 37ാം മിനിട്ടില്‍ അന്തോണി ഗോര്‍ഡോണിലൂടെയും ആതിഥേയര്‍ ഗോളുകള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 2-1ന് ന്യൂകാസില്‍ മുന്നിട്ടുനിന്നു.

മത്സരത്തിന് രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 74ാം മിനിട്ടില്‍ ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രൂയ്നിലൂടെ സിറ്റി വീണ്ടും മത്സരത്തില്‍ ഒപ്പമെത്തി. ഇഞ്ചുറി ടൈമില്‍ ഓസ്‌കാര്‍ ബോബിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും സിറ്റി സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും നടക്കുന്ന പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പെപ്പും കൂട്ടരും.

എഫ്.എ കപ്പില്‍ ജനുവരി 27ന് ടോട്ടന്‍ഹാം ഹോട്സ്പറിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.

Content Highlight: Kevin de Bruyne create a new record in Manchester City.

We use cookies to give you the best possible experience. Learn more