അവര്‍ എന്താണ് വ്യക്തിജീവിതത്തില്‍ ചെയ്യുന്നത് എന്ന് നോക്കി ഇരിക്കരുത് മോശം ആണ്; എന്നാല്‍ ആളുകള്‍ക്ക് അത് ചെയ്യാന്‍ ഒരു മടിയുമില്ല; ആഞ്ഞടിച്ച് കെവിന്‍ ഡി ബ്രുയ്ന്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് സൂപ്പര്‍താരം ജാക്ക് ഗ്രീലിഷിന് സപ്പോര്‍ട്ടുമായി രംഗത്തെത്തി കെവിന്‍ ഡി ബ്രുയ്ന്‍. ഗ്രീലിഷ് അനാവശ്യമായി വിമര്‍ശിക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ആസ്റ്റണ്‍ വില്ലയില്‍ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തിന് സിറ്റിയില്‍ പുറത്തെടുക്കാന്‍ സാധിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ സിറ്റിക്കായി അദ്ദേഹം കളത്തില്‍ ഇറങ്ങിയിരുന്നു. ഇതിനെതിരെ സിറ്റിയുടെ കോച്ച് പെപ് ഗ്വാര്‍ഡിയോളയെയും ആരാധകര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ആദ്യ മിനിട്ടില്‍ തന്നെ ഗോള്‍ നേടി അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.
ഇംഗ്ലണ്ട് താരങ്ങളുടെ വ്യക്തി ജീവിതത്തെ നോക്കി കൊണ്ടാണ് അവരെ എല്ലാവരും വിമര്‍ശിക്കുന്നതെന്നും ഗ്രീലിഷിനെയും അങ്ങനെ തന്നെയാണെന്നും ഡി ബ്രുയ്ന്‍ പറഞ്ഞു.
‘ഇത് ഫുട്‌ബോളിനെ കുറിച്ചല്ല. ഫുട്‌ബോളിന് പുറത്തുള്ള അവരുടെ ജീവിതത്തെ ലക്ഷ്യം വെച്ചാണ്. അവര്‍ ഇംഗ്ലണ്ട് കളിക്കാര്‍ ആയതിനാല്‍ അളുകള്‍ എന്താണ് സംഭവിക്കുന്നതെന്ന് കൂടുതല്‍ നോക്കുന്നതാണെന്ന് ഞാന്‍ മനസിലാക്കുന്നു.
ഉദാഹരണത്തിന് ഞങ്ങള്‍ക്ക് നൈറ്റ് ഔട്ട് ഉണ്ടെങ്കില്‍ ഞങ്ങളെ ആരും പരിശോധിക്കില്ല. എന്നാല്‍ ഒരു ഇംഗ്ലീഷ് കളിക്കാരന്‍ പുറത്ത് പോയാല്‍, അത് എപ്പോഴും മാധ്യമങ്ങളില്‍ കാണുമെന്ന് എനിക്ക് തോന്നുന്നു. ആളുകള്‍ ഇതും ഏറ്റെടുക്കുന്നതായി ഞാന്‍ കരുതുന്നു,’ ഡി ബ്രുയ്ന്‍ പറഞ്ഞു.
കളിക്കരുടെ വ്യക്തി ജീവിതത്തെ കുറിച്ചും അവര്‍ എന്താണ് ചെയ്യുന്നത് എന്നൈാന്നും ജനങ്ങള്‍ ചിന്തിക്കേണ്ട കാര്യമല്ലെന്നും അവരെ വിമര്‍ശിക്കേണ്ടത് കളിയില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം പറയുന്നു.
‘തന്റെ സ്വകാര്യ ജീവിതത്തില്‍ അവന്‍ എന്താണ് ചെയുന്നതെന്ന് ആരും ശ്രദ്ധിക്കേണ്ടതില്ല, പക്ഷേ ആളുകള്‍ അത് ചെയ്യുന്നു. ആദ്യമായി അവന്‍ എങ്ങനെ അകന്നുപോകാന്‍ തോന്നി എന്നതിനെക്കുറിച്ച് ആരും ചിന്തിക്കേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് ചെയ്യുന്നത് എല്ലായ്‌പ്പോഴും എളുപ്പമാണെന്ന് ആളുകള്‍ കരുതുന്നു. എന്നാല്‍ ക്ലബ്ബുകളും വീടുകളും മാറുന്നതിന് ധാരാളം തടസങ്ങളുണ്ട്
ടീമില്‍ സെറ്റിലാകാന്‍ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പക്ഷേ അവന്‍ സുഖമായിരിക്കുന്നു. ക്ഷമയോടെയിരിക്കൂ, ഞാന്‍ അധികം വിഷമിക്കുന്നില്ല,’ ഡി ബ്രുയ്ന്‍ കൂട്ടിച്ചേര്‍ത്തു.
2021 പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായി 100 മില്യണിന് ആറ് വര്‍ഷത്തെ കരാറിനാണ് പെപ് ഗ്വാര്‍ഡിയോള ഭാവി വാഗ്ദാനമായ ഇംഗ്ലണ്ട് വിങ്ങറെ ടീമില്‍ എത്തിച്ചത്. ക്ലബ്ബില്‍ ചേര്‍ന്നതിനുശേഷം, ടൂര്‍ണമെന്റുകളിലുടനീളമുള്ള 45 മത്സരങ്ങളില്‍ നിന്ന് ഗ്രീലിഷ് ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.