കൊച്ചി: ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്റെ’ റിലീസ് സ്വന്തമാക്കി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍. അതേസമയം റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
കേശു ഈ വീടിന്റെ നാഥന്‍ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യ ചിത്രമാണിത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണിത്.
കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയാണ് നായിക.
സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നാഥ് ഗ്രൂപ്പാണ്. ഛായാഗ്രഹണം അനില്‍ നായരാണ്. ബി.കെ, ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷ തന്നെയാണ്.