പഴകിച്ചീഞ്ഞ കോമഡി ദുരന്തം | Keshu Ee Veedinte Nadhan Review
അന്ന കീർത്തി ജോർജ്

മലയാള സിനിമ എത്ര ദൂരം മുന്നോട്ടുപോയെന്നതിനെ കുറിച്ച് ഒരു ബോധവുമില്ലാത്ത ചിലര്‍ എടുത്ത സിനിമയാണെന്ന തോന്നലാണ് കേശു ഈ വീടിന്റെ നാഥന്‍ ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരിലുണ്ടാക്കുന്നത്. പിന്നീട് ഓരോ മിനിറ്റ് കഴിയും തോറും ഈ ധാരണ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

തമാശയെന്ന പേരില്‍ ബോഡി ഷെയ്മിങ്ങും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കോമഡിയെന്ന പേരിലിറങ്ങിയിരുന്ന എന്തൊക്കയോ കാര്യങ്ങളും ചേര്‍ത്തു വെച്ചാണ് ഈ സിനിമയെടുത്തിരിക്കുന്നത്. മുഴുനീള കോമഡി ചിത്രമെന്ന പേരില്‍ ഇറങ്ങിയിരുന്ന ദിലീപ് ചിത്രങ്ങളുടെ ഏറ്റവും വികലമായ അവതരണമാണ് കേശു ഈ വീടിന്റെ നാഥന്‍.

ദിലീപ് തന്നെ സ്വയം കാറോടിച്ചു വന്നുനിന്നുകൊണ്ട് സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാവ്, പാട്ടുകാര്‍, വരികളെഴുതിയവര്‍ എന്നിവരെയെല്ലാം ഒന്നൊന്നായി പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ഇവിടം മുതല്‍ തന്നെ ബോഡി ഷെയ്മിങ്ങ് ആരംഭിക്കുന്നുണ്ട്. തടിയുള്ളവരാണ് ആദ്യത്തെ ടാര്‍ഗറ്റ്.

പിന്നീടങ്ങോട്ട് ഓരോ സീനിലും പ്രേക്ഷകനോട് ‘ചിരിക്കൂ ചിരിക്കൂ’ എന്ന് നിര്‍ബന്ധിച്ച് പറയുന്ന തരത്തിലുള്ള തമാശശ്രമങ്ങളാണ് ഉടനീളം. തലയിലെ വിഗ് പറന്നുപോകുന്നതും അതിനെ തുടര്‍ന്ന് എല്ലാവരുടെയും മുന്‍പില്‍ നാണം കെടുന്നതും ഇപ്പോഴും തമാശയായി അവതരിപ്പിക്കാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെയും തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെയും ചിന്തയോട് ഇനിയെന്താണ് പറയേണ്ടതെന്ന് അറിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Keshu ee veedinte Nadhan video review| Dileep, Urvashi, Nadirsha

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.