ലഖ്‌നൗ: അനുനായികളായ യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
ഗുര്‍മീതിനൊപ്പം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും ഒപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട അഖിലേഷ് യാദവിനേയും മൗര്യ കുറ്റപ്പെടുത്തി. അഖിലേഷിന് വിഷാദരോഗം ബാധിച്ചിരിക്കുകയാണെന്നും അതിനാലാണ് ബി.ജെ.പിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മൗര്യ പറഞ്ഞു.
ആള്‍ ദൈവങ്ങളില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും മൗര്യ പറഞ്ഞു. പണ്ഡിത് ദീന്‍ദയാല്‍ ഉപാധ്യായ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഹരിയാന മന്ത്രിസഭയില്‍ അംഗങ്ങളായ റാം വിലാസ് ശര്‍മ, അനില്‍ വിജ് ഗ്രോവര്‍ എന്നിവര്‍ ഗുര്‍മീതിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
ദേരാ സച്ചാ സൗദ തലവനായ ഗുര്‍മീതിന് ഇവരെല്ലാം ചേര്‍ന്ന് 1.2 കോടി രൂപ നല്‍കിയിരുന്നു. ഹരിയാന വിദ്യാഭ്യാസ മന്ത്രിയായ റാം വിലാസ് ശര്‍മ പൊതുച്ചടങ്ങില്‍വച്ചാണ് 51 ലക്ഷത്തിന്റെ ചെക്ക് കൈമാറിയത്. ഈ വിവാദം ചര്‍ച്ചയായ സാഹചര്യത്തിലാണ് ഗുര്‍മീതുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന നിലപാടില്‍ മൗര്യ രംഗത്തെത്തിയത്.