പ്രോട്ടിയാസിന് തിരിച്ചടി; ഏകദിനത്തിലും ടെസ്റ്റിലും പണികിട്ടാന്‍ സാധ്യത!
Sports News
പ്രോട്ടിയാസിന് തിരിച്ചടി; ഏകദിനത്തിലും ടെസ്റ്റിലും പണികിട്ടാന്‍ സാധ്യത!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 3:41 pm

പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെ ഏകദിന മത്സരം ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ വമ്പന്‍ തിരിച്ചടിയാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേരിടേണ്ടി വന്നത്. പ്രോട്ടിയാസ് സ്പിന്‍ മാന്ത്രികന്‍ കേശവ് മഹാരാജ് ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

പരിക്കിനെതുടര്‍ന്ന് വരാനിരിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളിലും താരം മാറി നില്‍ക്കും. കേശവിന് പകരമായി ജോണ്‍ ഫോര്‍ച്യൂണിനെയാണ് ടീമില്‍ എടുത്തത്. പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലും കേശവ് കളിച്ചില്ലായിരുന്നു.

നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത് സൗത്ത് ആഫ്രിയാണ്. പ്രോട്ടിയാസിന്റെ മിന്നു സ്പിന്നറായ കേശവിന്റെ പരിക്ക് ടീമിനെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

നിലവില്‍ ടെസ്റ്റ് മത്സരത്തില്‍ 56 മത്സരത്തില്‍ നിന്ന് 351 മെയ്ഡന്‍ അടക്കം 193 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 44 മത്സരങ്ങലില്‍ നിന്ന് 55 വിക്കറ്റും ടി-20യിലെ 39 ഇന്നിങ്‌സില്‍ നിന്ന് 38 വിക്കറ്റുകളാണ് താരം നേടിയത്.

 

Content Highlight: Keshav Maharaja Ruled Out From Pakistan ODI