ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറിയത്. മെയ് 24നാണ് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആര് വിജയിക്കുമെന്ന വമ്പന്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
നിര്‍ണായക മത്സരത്തില്‍ എലിമിനേറ്ററില്‍ ബെംഗളൂരിനെ തോല്‍പ്പിച്ച് സഞ്ജു ടീമിന്റെ മികച്ച കോമ്പിനേഷന്‍ കണ്ടെത്തിയിരുന്നു. അവസാന അഞ്ച് ലീഗ് മത്സരങ്ങളില്‍ രാജസ്ഥാന്‍ താല്‍വി വഴങ്ങിയതിന് ശേഷം ഇലവനിലെ എല്ലാവര്‍ക്കും നിര്‍ണായക സംഭാവനയാണ് ടീമിന് നല്‍കാന്‍ സാധിച്ചത്.
ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ട്രെന്റ് ബോള്‍ട്ട്, ടോം കോളര്‍-കാഡ്‌മോര്‍ എന്നിവരടങ്ങുന്ന നാല് വിദേശ താരങ്ങളെയാണ് രാജസ്ഥാന്‍ കളിപ്പിച്ചത്. മിഡില്‍ ഓവര്‍ ബാറ്റിങ് നിരയില്‍ മിന്നും പ്രകടനമാണ് പവലും ഹെറ്റിയും കാഴ്ചവെച്ചത്. എന്നാല്‍ ചിതംബരം സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഈ ഇലവന്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
— Rajasthan Royals (@rajasthanroyals) May 23, 2024
എന്നാല്‍ സ്റ്റേഡിയത്തിലെ പിച്ച് റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ഇലവനിലെ വിദേശ താരങ്ങളില്‍ മാറ്റം വരുമെന്നാണ് സൂചന. നിലവില്‍ സൗത്ത് ആഫ്രിക്കന്‍ സ്പിന്‍ ബൗളര്‍ കേശവ് മഹാരാജിനെ രണ്ട് മത്സരത്തിലാണ് ഉള്‍പ്പെടുത്തിത്. അതില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും താരം നേടിയിട്ടുണ്ട് സ്പിന്നര്‍മാര്‍ക്ക് ആധിപത്യം ഉള്ള പിച്ചാണെങ്കില്‍ ഇലവനില്‍ ഇംമ്പാക്ടായി കേശവ് മഹാരാജും എത്താന്‍ സാധ്യതയുണ്ട്.