ടെസ്റ്റില്‍ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കയുടെ വജ്രായുധം; തിരുത്തിക്കുറിച്ചത് 12 വര്‍ഷത്തെ ചരിത്രം!
Sports News
ടെസ്റ്റില്‍ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കയുടെ വജ്രായുധം; തിരുത്തിക്കുറിച്ചത് 12 വര്‍ഷത്തെ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th August 2024, 8:52 pm

സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 357 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 233 റണ്‍സിനും പുറത്തായിരുന്നു.

കേശവ് മഹാരാജിന്റെ മിന്നും പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് ആദ്യ ഇന്നിങ്‌സില്‍ തകര്‍ക്കാന്‍ നിര്‍ണായകമായത്. മത്സരത്തില്‍ 13ാം ഓവറില്‍ ആയിരുന്നു താരം ബൗള്‍ ചെയ്യാന്‍ എത്തിയത്. ശേഷം 40 ഓവര്‍ എറിഞ്ഞ് 15 മെയ്ഡ് ഓവറുകള്‍ അടക്കം 4 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വെറും 76 റണ്‍സ് വിട്ടുകൊടുത്ത് 1.9 എന്ന ഇടിവെട്ട് എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.

തന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ കേശവ് ടെസ്റ്റ് ചരിത്രത്തിലെ ഒരു കിടിലന്‍ റെക്കോഡും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌പെല്‍ എറിയുന്ന താരമാകാന്‍ ആണ് കേശവിന് സാധിച്ചത്. ഈ ലിസ്റ്റില്‍ നേരത്തെ പാകിസ്ഥാന്റെ അബ്ദുര്‍ റഹ്‌മാന്‍ ആയിരുന്നു മുന്നില്‍. 37 ഓവര്‍ സ്‌പെല്ലാണ് താരമെറിഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സ്‌പെല്‍ എറിയുന്ന താരം, രാജ്യം, ഓവര്‍, വര്‍ഷം

 

കേശവ് മഹാരാജ് -സൗത്ത് ആഫ്രിക്ക – 40 ഓവര്‍ – 2024

അബ്ദുര്‍ റഹ്‌മാന്‍ -പാകിസ്ഥാന്‍ – 37 ഓവര്‍ – 2012

സുനില്‍ നരെയ്ന്‍ -വെസ്റ്റ് ഇന്‍ഡീസ് 36 ഓവര്‍ – 2013

സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 35 ഓവര്‍ – 2013

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയാണ് ബാറ്റിങ് തുടരുന്നത്. ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി 60 പന്തില്‍ നാല് ഫോര്‍ അടക്കം 45 റണ്‍സ് നേടി പുറത്തായപ്പോള്‍ 38 റണ്‍സ് നേടിയാണ് മടങ്ങിയത്. നിലവില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 34 റണ്‍സും ക്യാപ്റ്റന്‍ തെ ബാവുമ 9 റണ്‍സ് നേടി ക്രീസില്‍ ഉണ്ട്.

 

Content Highlight: Keshav Maharaj In Record Achievement In Test Cricket