വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 40 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.
തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 144 റണ്‍സ് നേടിപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സ് നേടി പ്രോട്ടിയാസ് ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡീസ് 222 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ പരമ്പര 1-0ന് സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തു.
Not the result WI wanted, a fight to the end with experience gained and lessons learned. Let’s continue to support and RALLY with the #MenInMaroon🏏🌴 #WIvSApic.twitter.com/gqqCdYAjDu
മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിങ്‌സുകളിലുകളായി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് കേശവ് മഹാരാജ് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന സ്പിന്നര്‍ എന്ന നേട്ടമാണ് കേശവ് സ്വന്തമാക്കിയത്. ഇതിനോടകം തന്നെ 87 ഇന്നിങ്‌സുകളില്‍ നിന്നും 171 വിക്കറ്റുകളാണ് താരം ടെസ്റ്റില്‍ നേടിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഹ്യൂഗ് ടയ്ഫീല്‍ഡ് ആയിരുന്നു. 61 ഇന്നിങ്‌സില്‍ നിന്നും 170 വിക്കറ്റുകളാണ് താരം നേടിയിരുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ മഹാരാജിന് പുറമേ കാഗിസോ റബാദ മൂന്ന് വിക്കറ്റും വ്‌ലാന്‍ മള്‍ഡര്‍, ഡെയ്ന്‍ പീഡ്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 160 റണ്‍സിനാണ് പുറത്തായത്. വിന്‍ഡീസ് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ്നേടിയ ഷമര്‍ ജോസഫാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. 14 ഓവറില്‍ നാല് മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഷമറിന്റെ മൂന്നാം ഫൈര്‍ നേട്ടമാണിത്.
ഷമറിന് പുറമേ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റും ജേസണ്‍ ഹോല്‍ഡര്‍, ഗുഡാകേഷ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റും നേടി. സൗത്ത് ആഫ്രിക്കയ്ക്കായി 60 പന്തില്‍ 38 റണ്‍സ് നേടിയ ഡെയ്ന്‍ പീഡാണ് ടോപ് സ്‌കോറര്‍. 54 പന്തില്‍ 28 റണ്‍സ് നേടി ഡേവിഡ് ബെഡിങ്ഹാമും 65 പന്തില്‍ 26 റണ്‍സ് നേടി ട്രിസ്റ്റണ്‍ സ്റ്റംപ്സും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 144 റണ്‍സിനായിരുന്നു പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 160 റണ്‍സിനും പുറത്തായി. വിന്‍ഡീസ് ബൗളിങില്‍ ജെയ്ഡന്‍ സീല്‍സ് ആറ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്.
Content Highlight: Keshav Maharaj Create a New Record in Test