നേരത്തെ തന്നെ മത്സ്യ ലഭ്യതയുടെ കുറവ് മത്സ്യബന്ധന മേഖലയെ നഷ്ടത്തിലാക്കിയിരുന്നു. മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നില്ല. ഇകതിനു പിന്നാലെ ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമം. കരിഞ്ചന്തയില്‍ പോലും മണ്ണെണ്ണ കിട്ടാത്ത അവസ്ഥയാണുള്ളത്.
45 മുതല്‍ 50 രൂപവരെയാണ് കരിഞ്ചന്തയില്‍ മണ്ണെണ്ണവില. ചിലപ്പോള്‍ ഇച് നൂറ് രൂപയില്‍ അധികവും വരുന്നു. ഇതുകാരണം നിരവധി ബോട്ടുകളാണ് കരയ്ക്ക് കയറ്റിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണ് ക്ഷാമത്തിനു കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. മത്സയ ബന്ധന മേഖല ദുരിതത്തിലായതോടെ തൊഴിലാളികള്‍ പ്രക്ഷോഭ രംഗത്താണ്.