മണ്ണെണ്ണ സബ്‌സിഡി ബാങ്ക് വഴി ആക്കന്നു
Kerala
മണ്ണെണ്ണ സബ്‌സിഡി ബാങ്ക് വഴി ആക്കന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd February 2013, 9:45 am

തിരുവന്തപുരം:സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ സബ്‌സിഡി വിതരണം കേന്ദ്രസര്‍ക്കാന്‍ നിര്‍ത്തലാക്കി. സബ്‌സിഡി ബാങ്ക് വഴി ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാറിന് പെട്രോളിയം മന്ത്രാലയം കത്തയച്ചു. വരുന്ന ഏപ്രില്‍ മുതലാകും മണ്ണെണ്ണ സബ്‌സിഡി ബാങ്ക് വഴി ആക്കുക. []

സംസ്ഥാനത്തെ  റേഷന്‍കടകള്‍ വഴിയുള്ള സാധനങ്ങളുടെ സബ്‌സിഡി ബാങ്ക് വഴി നല്‍കുന്നതിന്റെ ആദ്യ പടിയാണ് മണ്ണെണ്ണ ബാങ്ക് അക്കൗണ്ട് വഴി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷണാര്‍ത്ഥം തീരുമാനിച്ചത്.

സബ്‌സിഡികള്‍ ബാങ്ക് വഴിയാക്കാനുള്ള നടപടികള്‍ വിവാദമായപ്പോള്‍ പദ്ധതി മാറ്റിവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.  എന്നാല്‍ കേന്ദ്രം ഇത് ചെവിക്കൊണ്ടില്ല.

കൂടാതെ വലിയ ഒരു വിഭാഗം ഉപഭോക്താക്കള്‍ക്ക് റേഷന്‍ സബ്രദായത്തെ ആശ്രയിക്കാതെ വരുമെന്നും വിദ്ഗദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ നടപടി വിശദമായി തയ്യാറാക്കാന്‍ സിവില്‍ സപ്ലൈസ് ഡയരക്ടറോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും സിവില്‍ സപ്ലൈസ് ഡയരക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഈ പദ്ധതിയെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ സാധാരണ ജനങ്ങളെ വെട്ടിലാക്കും എന്നതില്‍ സംശയമില്ല.