തിരുവനന്തപുരം: മണ്ണെണ്ണയുടെ വില കൂട്ടി. ലിറ്ററിന് 25 പൈസ വീതം ഓരോ മാസവും കൂട്ടാനാണ് കേന്ദസര്‍ക്കാര്‍ അനുമതി നല്‍കിയത്.
അഞ്ച് വര്‍ഷത്തിനിടെയാണ് മണ്ണെണ്ണ വിലയില്‍ വര്‍ധന വരുന്നത്. മണ്ണെണ്ണ വില വര്‍ഷത്തില്‍ മൂന്ന് രൂപ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഔദ്യോഗികമായി അറിയിപ്പൊന്നും നല്‍കാതെ വിലവര്‍ധിപ്പിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍
ഈ മാസം 1 ാം തിയതി മണ്ണെണ്ണയ്ക്ക് 25 പൈസ കൂട്ടിയിരുന്നു. അടുത്ത ഏപ്രില്‍ വരെ ഓരോമാസവും ഇത്തരത്തില്‍ വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ സബ്‌സിഡിയോടയാണ് മണ്ണെണ്ണ വില്‍ക്കുന്നത്. 1 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 13.10രൂപയാണ് വില.
സബ്‌സിഡി ഇനത്തില്‍ നഷ്ടം വരുന്ന തുക നികത്താനാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ സബ്‌സിഡി ഇനത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാകുന്നത് മണ്ണെണ്ണയ്ക്കായാണ്. സബ്‌സിഡി ചിലവ് 1000 കോടി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.