| Monday, 6th April 2020, 8:46 pm

മൊബൈല്‍ ഷോപ്പുകളും വര്‍ക്ക് ഷോപ്പുകളും കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകളും തുറക്കും; എല്ലാ ദിവസവുമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറക്കാനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്‌സ് മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയൊക്കെ പൂര്‍ണ്ണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത് കൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ഇത്തരം കടകള്‍ തുറക്കുന്ന കാര്യങ്ങള്‍ ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുമുണ്ട്. അതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തലപ്പാടി ചെക്‌പോസ്റ്റ് വഴി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ഇല്ലാത്ത രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടും.

ചെക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ഏതു ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന് വ്യക്തമാക്കണം. പരിശോധിക്കാന്‍ ചെക്‌പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ ആശുപത്രികളില്‍ കര്‍ണാടക, വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കെത്താനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.

152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്.

കാസര്‍ഗോഡ് 9 പേരും, മലപ്പുറം 2, കൊല്ലം 1, പത്തനം തിട്ട 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം വന്നത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം വന്നത്. മറ്റുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് വന്നവരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more