കാസ്‌ട്രോയെ വിമര്‍ശിച്ചെഴുതിയ ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു കൂടുതല്‍ പ്രതിഷേധവും. ഇതില്‍ തെറിവിളികളും ഉണ്ടായിരുന്നു. എന്നാല്‍ അതേ സമയം കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങളും കാസ്‌ട്രോയെ പുകഴ്ത്തി കൊണ്ടുള്ള വാക്കുകളുമുണ്ടായിരുന്നു.
വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മലയാളികളുടെ ഭാഗത്ത് നിന്നുണ്ടായത്.
കാസ്‌ട്രോയെ വിമര്‍ശിച്ചെഴുതിയ ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായിരുന്നു കൂടുതല്‍ പ്രതിഷേധവും. ഇതില്‍ തെറിവിളികളും ഉണ്ടായിരുന്നു. എന്നാല്‍ അതേ സമയം കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങളും കാസ്‌ട്രോയെ പുകഴ്ത്തി കൊണ്ടുള്ള വാക്കുകളുമുണ്ടായിരുന്നു.
ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട ചില കമന്റുകള്‍
ക്യൂബയ്ക്ക് സ്വാതന്ത്ര്യത്തിന്റെ സുന്ദര ദിനങ്ങളാണോ അതോ അമേരിക്കക്ക് കരാള ദിനങ്ങളാണോ വരാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം… അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ ചെയ്യുന്നതും പറയുന്നതു മേ ട്രംപും ചെയ്യുന്നുള്ളു. അര്‍ഹിക്കാത്ത അധികാരം ഇയാളുടെ തലക്കു പിടിച്ചിരിക്കുകയാണ്..
ക്യൂബ …..ലോകത്തു ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ള രാജ്യം. ആര് എവിടെ നിന്ന് കൈ കാണിച്ചാലും സര്‍ക്കാര്‍ ബസ്സ് ആളെ കയറ്റണം എന്ന നിയമം ഉള്ള, കൊക്ക കോള നിരോധിച്ച, എല്ലാവര്‍ക്കും ചെറിയ തുകക്ക് അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ എല്ലാം റേഷന്‍ ആയി കിട്ടുന്ന, ഫിദല്‍ കാസ്‌ട്രോയുടെ പേരിട്ട ഒരു കെട്ടിടമോ പൊതു സ്ഥലമോ റോഡോ ഇല്ലാത്ത കലാകാരന്‍മാര്‍ക്കു ഡോക്ടര്‍മാരെക്കാള്‍ പ്രതിഫലം കിട്ടുന്ന ലോകത്തു ഏറ്റവും മികച്ച ആരോഗ്യ പരിപാലന രംഗവും ആയുര്‍ദൈര്‍ഖ്യവും ആളോഹരി ഏറ്റവും കൂടുതല്‍ ഡോകടര്‍മാരും ഏറ്റവുംകുറവ് ജനസംഖ്യാ വര്‍ദ്ധനവും ഉള്ള രാജ്യം.
രാജ്യത്തിന്റെ കാല്‍ ഭാഗം പരിസ്ഥിതി സംരക്ഷിക്കാന്‍ മാറ്റി വച്ച , ജാതി മത വംശീയ ലിംഗ പരിഗണകള്‍ ഇല്ലാതെ എല്ലാവര്ക്കും തുല്യ അവകാശം ഉള്ള, സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സമത്വവും ഉള്ള ലോകത്തെ ഏക സോഷ്യലിസ്‌റ് രാജ്യം .വര്‍ഗീയ വംശീയ പ്രാദേശിക വാദങ്ങള്‍ വച്ച് പൊറുപ്പിക്കാത്ത , അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാത്ത രാജ്യം …മറ്റൊരു നേതാവിനും സാദ്ധ്യമാകാത്ത സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യം ആക്കിയ ഫിദല്‍ കാസ്‌ട്രോ ..സമത്വത്തിനു വേണ്ടി പോരാടി കൊഴിയുന്ന അവസാനത്തെ ചുവന്ന നക്ഷത്രം ആണ് താങ്കള്‍ ..ലാല്‍ സലാം
ഫിദല്‍ കാസ്‌ട്രോയുടെ പേര് പറയാന്‍ പോലും യോഗൃതയില്ലാത്ത ആളാണ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയിലെ ജനങ്ങളോടുള്ള സ്‌നേഹമല്ലാലോ ട്രംപേ.. അവരെ കൂടി അടിമകളാക്കാന്‍ കഴിയാത്തതിന്റെ വിഷമമല്ലേ…
കാസ്‌ട്രോ എന്ന പേരിനും ക്യൂബ എന്ന രാജ്യത്തിനും പോരാട്ടം എന്ന മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്..ഏത് പേമാരിയിലും തലയുയര്‍ത്തി നിന്ന ഒരു വന്മരമായിരുന്നു കാസ്‌ട്രോ … ക്യൂബയല്ല ലാറ്റിനമേരിക്കയല്ല ലോകത്താകമാനം കമ്യൂണിസത്തിന്റെ വേര് പടര്‍ത്തി നിന്ന ഒരു വന്മരം..ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യം പേടിച്ച ചെറിയൊരു രാജ്യത്തിന്റെ വലിയൊരു നേതാവ് .. നിങ്ങള്‍ ആവേശമായിരുന്നു ഫിദല്‍, നിങ്ങള്‍ മാതൃകയായിരുന്നു … ചുമപ്പായിരുന്നു ചെഞ്ചുമപ്പ്… അഭിനവ ഏകാധിപതികള്‍ നാടു വാഴുമ്പോഴാണ് നിങ്ങളില്ലാത്ത ലോകം കൂടുതല്‍ ശൂന്യമാകുന്നു എന്നറിയുന്നത്.. വിട
പോരാട്ടത്തിന്റെ കനല്‍ വഴികളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ മോചനത്തിനായ് പടനയിച്ച് ലോകചരിത്രത്തിന്റെ താളുകളില്‍ ക്യൂബയെന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തെ ലോകത്തിന് സമ്മാനിച്ച രക്ത താരകങ്ങളില്‍ ഫിഡല്‍ എന്ന! ഉരുക്കു മനുഷ്യന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.. ധീരരില്‍ ധീരനായ സഖാവേ….. ഞങ്ങളുടെ പോരാട്ട വഴികില്‍ അങ്ങു പകര്‍ന്നുനല്‍കിയ വീര്യവും ഊര്‍ജ്ജവുംമായിരിക്കും കൈമുതലായിരിക്കുക…
മരണം യാഥാര്‍ത്ത്യമാണേലും.. ഞങ്ങളില്‍ സഖാവ് മരിച്ചിട്ടില്ല… മരിക്കുകയുമില്ല..
അമേരിക്കന്‍ സാമ്രാജ്യത്വ ഭരണകൂടത്തിന് ഓര്‍ക്കുന്തോറും പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഫിഡല്‍ കാസ്‌ട്രോ എന്ന വിപ്ലവ പോരാളി…. ആ പോരാളിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല…
ഫിദലെന്ന ക്രൂരനായ ഏകാധിപതിയുടെ കാലം കഴിഞ്ഞു, ഇനി ക്യൂബയെ കാത്തിരിക്കുന്നത് സുന്ദരദിനങ്ങളെന്ന്
മുതലാളിത്തത്തിനെതിരെ കൃത്യമായ നിലപാടെടുത്ത് ആരുടെമുന്നിലും തലകുനിക്കാതെ നിന്ന ക്യൂബ എന്ന ചെറു രാജ്യത്തെ താറുമാറാക്കി സ്വാധീനമുപയോഗിച്ചു ഉപരോധം ഏര്‍പ്പെടുത്തി ലോക പോലീസ് കളിച്ചു അവിടത്തെ പ്രസിഡന്റിനെ കൊല്ലാന്‍ നോക്കിയ അമേരിക്കന്‍ സ്വേച്ഛാധിപതികള്‍ ചെയ്ത ക്രൂരത മറയക്കാന്‍ വേണ്ടി ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹാനായ വിപ്ലവ പോരാളിയുടെ മരണത്തെ പടക്കം പൊട്ടിച്ചു ആഘോഷിച്ച സംസ്‌കാരമില്ലാത്ത ജനതയുടെ സംസ്‌കാരമില്ലാത്ത പ്രസിഡന്റ് കുത്തക മുതലാളി ഡൊണാള്‍ഡ് ട്രംപ്..
ഫാസിസ്റ്റ് ഏകാധിപതികള്‍ നാടുവാഴുന്ന കാലത്തോളം തോക്കിന്‍ കുഴലുകളുമായി ഈ ഭൂ അരങ്ങില്‍ ഇനിയും “ഗ്രാന്‍മ” കള്‍ തീരമടുക്കും…. ക്യൂബന്‍ തീരങ്ങളില്‍ നിന്നെ ചുംബിച്ച കാറ്റ് അപ്പോഴും ചൂളമടിക്കും. ചെഗുവേരയുടെ സഖാവേ!”” ഫിഡല്‍, നീയെന്ന കാലത്തിന്റെ യൗവനം കടും ചുവപ്പായിരുന്നു,,, പോരാട്ടമായിരുന്നു,,, നീ മടങ്ങിയെങ്കില്‍ …:.. മറക്കില്ല നിന്നെ….
ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് രണ്ടാമന്‍വരെ ചുരുങ്ങിയത് പത്ത് അമേരിക്കന്‍ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും മറ്റൊരാള്‍ക്കുമുണ്ടാവില്ല. കാസ്‌ട്രോയില്ലാത്ത ഒരു പ്രഭാതം വിടരുന്നതിനെക്കുറിച്ച് ആഗ്രഹിച്ച ജൂനിയര്‍ ബുഷിന് ഇടതുപക്ഷ രാഷ്ട്രീയത്തെ പുല്‍കിയ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുംവിധം മാറിയ ഫിഡലിനെ കണ്ട് അധികാരത്തിന്റെ പടിയിറങ്ങേണ്ട ഗതികേടാണുണ്ടായത്.
മോനെ ട്രംമ്പേ നിനക്കുമുന്നെ വന്ന കൊടികുത്തിയ നേതാക്കള്‍ നോക്കിട്ടു നടന്നില്ല ക്യബയെതകര്‍ക്കാന്‍.കാസ്‌ട്രോ മാത്രമേ വിടവാങ്ങിയിട്ടുള്ളു .ആ വിപ്ലവകാരിയുടെ ആര്‍ജ്ജവവും ഇച്ഛാശക്തിതും കാലഘട്ടത്തെ അതിജീവിക്കുന്ന പ്രത്യയശാസ്ത്രവും ഇന്നും ക്യുബയില്‍ പേമാരിയിയിലും അണയാത്ത തീക്കനല്‍ പോലെ നിലനില്‍ക്കുന്നുണ്ട്.
ലോക പോലീസെന്നു സ്വയം നടിക്കുന്ന ഇവന്മാരുടെ ഈ റിയാക്ഷന്‍സ് കണ്ടാലറിയാം കാസ്‌ട്രോയെ ഇവന്മാര്‍ എത്രത്തോളം പേടിച്ചിട്ടുണ്ട് എന്നത്…നിങ്ങള്‍ക്ക് മാത്രമേ മരിച്ചയാളെ കുറിച് ഇങ്ങനെ സംസാരിക്കാന്‍ പറ്റുകയുളളൂ…. ലോകത്തില്‍ എങ്ങും കാസ്‌ട്രോയ്ക്കുള്ള അനുശോചനം നടക്കുമ്പോള്‍ കിണറ്റിലെ തവളകളെ പോലെ ചിന്തിക്കാന്‍ നിങ്ങളെ കൊണ്ടേ പറ്റൂ….
ഫിദല്‍ ക്രൂരനായ സ്വേശ്ചാധിപതിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്.
ഒരു തെരഞ്ഞെടുപ്പിന്റെ ആവിശ്യമില്ലാതെ തന്നെ ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റാകാനുള്ള യോഗ്യത ഈ അഭിപ്രായത്തിലൂടെ നേടി.
ഫിദല്‍ ആയിരുന്നു ശരി എന്നു ലോകത്തിനു വീണ്ടും ബോധ്യമായി.
ലോകത്താകമാനം അശാന്തിയും ഭീകരപ്രവര്‍ത്തനം നടത്തി ലോകജനതയുടെ അവകാശങളും സംബത്തുംകൊള്ളയടിച്ചു്വരുതിയിലാകിയഅമേരികന്‍സാമൃാജ്യം മുട്ടുമടകിയിട്ടുണ്ടങ്കില്‍ അത് ഇത്തിരിപോന്ന ക്യൂബയോടും ആ രാജ്യത്തിന്റെ വിപ്ലവനക്ഷത്രമായ കാഷ്‌ട്രോയോടുമല്ലാതെ മറ്റൊരാളോടുമല്ല എടാകോപ്പേ ,,സ്വന്തം ജനതക്വരെ തനെവേണ്ട അത്രമാത്രം വെറുകപെട്ടവനാണ് താന്‍ ,അതിന്റെതെളിവാണല്ലോ അവിടങളില്‍ നടകുന്ന വന്‍ജനകീയസമരങള്‍
അമേരികന്‍ജനത ഇന്നുതിരിചറിയുന്നു ട്രംപ് എന്ന പിശാചിനെ രണ്ടാം ലോകമഹായുദ്ധതിന്‌ശേഷം ജന്മമെടുത അഭിനവ ഹിറ്റ്‌ലറാണ് നീയെന്ന്
കാസ്‌ട്രോ സഖാവ് ഞങ്ങളുടെ മുത്താണ് ഇന്നല പെയത മഴയ്ക്ക് പൊടിച്ച ഇഞ് അദ്ധേഹത്ത പറ്റി പറയാന്‍ വളര്‍ന്നിട്ടില്ലാ… ചോദിച്ചാല്‍ ഞങ്ങള് മലയാളികളുണ്ടെടോ…
സഖാവിന്റെ കൂടേ..
Read more