ദീപാലങ്കാരം കാണാനെത്തുന്നവര്‍ക്ക് നിലാ വെളിച്ചത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് അവസരമൊരുക്കി ടാഗോറിലെ കേരളീയം വേദി. ടാഗോര്‍ തിയറ്ററിനു മുന്‍വശത്തുള്ള മരക്കൊമ്പിലാണ് ചന്ദ്രനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മൂണ്‍ലൈറ്റ് തീം ഒരുക്കിയിരിക്കുന്നത്.

തൂവെള്ള നിറത്തില്‍ പ്രകാശിക്കുന്ന ചന്ദ്രനാണ് ഹൈലൈറ്റ്. കൂടെ, ചാന്ദ്രപര്യവേഷകരെയും പ്രതീകാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. നിലാവിന്റെ ഭംഗി ആസ്വദിക്കാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ഇതിനുപുറമേ, മ്യൂസിയത്തിലെ ദീപലങ്കാരം കാണുന്നതിനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി പൂക്കളുടെയും മൃഗങ്ങളുടെയും രൂപത്തിലാണ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിലെ ദീപലങ്കാരത്തിനും പ്രത്യേകതയുണ്ട്. കെട്ടിടത്തിന്റെ ഭംഗി എടുത്തു കാട്ടുന്ന തരത്തിലാണ് ഇവിടെ ദീപകാഴ്ച ഒരുക്കിയിരിക്കുന്നത്.
content higghlight : Keraleeyam decorated with lights