| Thursday, 28th March 2019, 12:56 pm

കേരള വര്‍മ്മ കോളേജിലെ പെണ്‍കുട്ടികള്‍ സമരത്തിലാണ്; ആസാദീ...ആസാദീ

അനുശ്രീ

 

തൃശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കോളേജ് ഹോസ്റ്റലിന് മുന്നില്‍ ആസാദി മുഴക്കുകയാണ്. കോളേജ് ഹോസ്റ്റ്ലില്‍ പെണ്‍കുട്ടികള്‍ക്ക് പലതരത്തിലുള്ള സ്വാതന്ത്രവും(രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല, രാത്രിയില്‍ സിനിമക്ക് പോകാന്‍ കഴിയില്ല, കര്‍ഫ്യൂ ടെെം) വിലക്കുന്നതിനെതിരെ ഹൈക്കോടതി വിധി വന്നെങ്കിലും കോളേജില്‍ അത് നടപ്പിലാക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ വിമുഖത കാണിക്കുന്നതിനെതിരെയാണ് ഈ പ്രതിഷേധം. രക്ഷിതാക്കളോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നായിരുന്നു അധികൃതരുടെ പക്ഷം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സമരസപ്പെടാന്‍ തയ്യാറുമല്ല.

കേരളവര്‍മ്മ കോളേജിലെ തന്നെ വിദ്യാര്‍ഥിനിയായിരുന്ന അഞ്ജിത കെ.ജോസ് നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
കോളേജില്‍ ചേരുന്ന ദിവസം തന്നെ ഒരുപാട് നിയമങ്ങള്‍ നമുക്ക് മുന്നിലേക്ക് വച്ചു തരികയാണെന്ന് അഞ്ജിത പറയുന്നു.

ALSO READ: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി അധ്യാപകര്‍; ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്‌ക്കരിക്കും; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

അതില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പറ്റില്ലെന്നും കര്‍ഷ്യൂ ടൈമിനെ കുറിച്ചും കുട്ടികളുടെ ഭാഗത്തു നിന്ന് ഏതെങ്കിലും മിസ്ചീവിയസ് ആക്റ്റിവിറ്റി കണ്ടാല്‍ ഹോസ്റ്റല്‍ വാര്‍ഡന് അവരെ പുറത്താക്കാനുള്ള അവകാശത്തെ കുറിച്ചും രാത്രികാലങ്ങളില്‍ സിനിമയ്ക്ക് പോകാന്‍ പറ്റില്ലെന്നതിനെകുറിച്ചുമൊക്കെ സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.

ഇക്കാര്യങ്ങളോടൊപ്പം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകളും കൂടി സൂചിപ്പിച്ചുകൊണ്ട് പലപ്രാവശ്യം വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതി കൊടുത്തിരുന്നെന്നും പക്ഷെ അതിനെകൊണ്ടൊന്നും യാതൊരു കാര്യവും ഇല്ലെന്ന മനസിലായതിന് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രീവിയന്‍സ് സെല്ലിന് പരാതി കൊടുത്തെന്നും അഞ്ജിത പറയുന്നു.

“്ഗ്രീവിയന്‍സ് സെല്ലിന് പരാതി കൊടുത്തിട്ടും പ്രയോജനമില്ലെന്ന് വന്നപ്പോഴാണ് കേസുമായി മുന്നോട്ട് പോകുന്നത്. 2017ലാണ് കേസ് ഫൈല്‍ ചെയ്യുന്നത്. വിധി വന്നപ്പോഴും കര്‍ഫ്യൂ ടൈമം തീരുമാനിക്കുന്നതില്‍ ചില സംശയങ്ങള്‍ നിലനിന്നിരുന്നു. ഹോസ്റ്റല്‍ സമയം മാനേജ്മെന്റും കുട്ടികളും ചേര്‍ന്ന് നിശ്ചയിക്കേണ്ടതായിരുന്നു എന്നാണ് വിധിയില്‍ പറയുന്നത്. ഈ കാര്യത്തില്‍ കോളേജ് ഹോസ്റ്റ്ലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രിയും പകലും സമരം ചെയ്യുകയും സമരത്തിന്റെ മൂന്നാമത്തെ ദിവസം വൈകുന്നേരം 4.30 എന്നുള്ള സമയം 8.30 ആയി മാനേജ്മെന്റ് ഉയര്‍ത്തി. എന്നാല്‍ പിറ്റേ ദിവസം കോളേജ് മാനജ്മെന്റ് രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തു. കോടതി നിരീക്ഷണത്തില്‍ രക്ഷിതാക്കള്‍ ഒപ്പിട്ടതുകൊണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ലെന്നും അത് അവരുടെ മൗലീകാവകാശമാണെന്നിരിക്കെ ഒരു വിദ്യാര്‍ത്ഥി പ്രതിനിധി പോലും ഇല്ലാതെ രക്ഷിതാക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചായായിരുന്നു അത്. അങ്ങനെ കോളേജിന്റെ കര്‍ഷ്യൂ ടൈം 7 മണിയാണെന്ന് അവര്‍ തീരുമാനിക്കുകയും അതിന്റെ പേരില്‍ ഒരു സര്‍ക്കുലര്‍ ഇറങ്ങുകയും ചെയ്തു.”

ALSO READ: ശരീരം കോണ്‍ഗ്രസിലാണെങ്കിലും മനസ് ബി.ജെ.പിക്കൊപ്പമാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചറിയിച്ചെന്ന് നിതിന്‍ ഗഡ്കരി

ഇതോടൊപ്പം രക്ഷിതാക്കളുടെ ചര്‍ച്ചയില്‍ വാര്‍ഡന്‍ കേസ് കൊടുത്ത വിദ്യാര്‍ത്ഥികളുടേയും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പേരെടുത്തു പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെന്നും വിദ്യാര്‍ത്ഥികളെ ഒരു സംഘം റേപ്പ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ചത് വാര്‍ഡനാണ് എന്ന തരത്തിലുള്ള തെറ്റായ ആരോപണങ്ങളും ഉന്നയിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. കേസിനു പോയ കുട്ടികളുടെ പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാര്‍ഡന്‍ ആരോപിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ കേസിന് ചിലവായത് 2000 രൂപ മാത്രമാണെന്നും അത് കേരള വര്‍മ്മ കോളേജിലെ ചില അധ്യാപകരാണ് തന്നിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more