വാളയാര്‍ കേസ്: 'പ്രതികളെ വെറുതെ വിട്ട സംഭവം പ്രതിഷേധാര്‍ഹം'; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
Kerala News
വാളയാര്‍ കേസ്: 'പ്രതികളെ വെറുതെ വിട്ട സംഭവം പ്രതിഷേധാര്‍ഹം'; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 9:29 pm

തിരുവനന്തപുരം: വാളയാര്‍ക്കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത്. കേസന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ അനാസ്ഥയും താല്‍പര്യക്കുറവും പ്രകടമായിരുന്നെന്നും അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മരണത്തില്‍ ദുരൂഹത രേഖപ്പെടുത്താവുന്ന ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിട്ടും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മജിസ്‌ട്രേറ്റിന്റെ
സാന്നിധ്യത്തില്‍ അല്ല ഇന്‍ക്വസ്റ്റ് നടത്തിയത്. പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതും എഫ്.ഐ.ആര്‍ തയ്യാറാക്കി കേസ് മുന്നോട്ട് കൊണ്ട് പോയതുമെല്ലാം പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ വാദങ്ങള്‍ ദുര്‍ബലമാവുന്നിതിന് കാരണമായിട്ടുണ്ടെന്നും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ ഇടപെടുമെന്നും പ്രശ്‌നം ലീഗല്‍ സെല്‍ പരിശോധിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാര്‍ പ്രിയങ്ക് കനൂഖോ വ്യക്തമാക്കിയിരുന്നു.
കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതിമുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ