| Friday, 1st November 2019, 11:56 am

ജോസ് കെ. മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി; അഹങ്കാരം വെടിഞ്ഞ് തെറ്റ് തിരുത്തണമെന്ന് പി.ജെ ജോസഫ് വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസ് കെ. മാണിക്ക് തിരിച്ചടി. ജോസ് കെ. മാണി ചെയര്‍മാനല്ലെന്ന് കട്ടപ്പന സബ് കോടതി പറഞ്ഞു.  ചെയര്‍മാന്റെ അധികാരം തടഞ്ഞ ഇടുക്കി മുന്‍സിഫ് കോടതിയുടെ വിധി സബ്‌കോടതി ശരിവക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിധി കേരള കോണ്‍ഗ്രസിന്റെ ധാര്‍മിക വിജയമാണെന്നും അഹങ്കാരം വെടിഞ്ഞ് തെറ്റ് തിരുത്തണമെന്നും പി.ജെ ജോസഫ് വിഭാഗം പറഞ്ഞു. ജോസ് കെ. മാണിയുടെ തെറ്റിനൊപ്പം അണികള്‍ നില്‍ക്കില്ലെന്ന് എം.ജെ ജോസഫ് പ്രതികരിച്ചു.

തെറ്റ് തിരുത്തി ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കണമെന്നും നോട്ടീസ് ലഭിച്ചിട്ടും പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടി എടുക്കുമെന്നും എം.ജെ ജോസഫ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി ജോസ്. കെ. മാണിയെ തെരഞ്ഞെടുത്തതിലുള്ള സ്റ്റേ തുടരും. അടയന്തിരമായി ഈ കേസില്‍ ഇടപെടേണ്ടെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗം മുന്‍സിഫ് കോടതിയില്‍ സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ. മാണിയും കെ.ഐ. ആന്റണിയും സബ്‌കോടതിയെ സമീപിക്കുകയായിരുന്നു.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more