എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്3 hours ago
തിരുവനന്തപുരം: പ്രമുഖ ഫാസ്റ്റ് ഫുഡ് ഗ്രൂപ്പായ കെ.എഫ്.സിയുടെ തിരുവനന്തപുരത്തെ ഭക്ഷണശാലയില്‍ നിന്നും വാങ്ങിച്ച ഫ്രൈഡ് ചിക്കനില്‍ പുഴുക്കള്‍. കഴിഞ്ഞ ദിവസമാണ് കെ.എഫ്.സിയില്‍ ഭക്ഷണം കഴിക്കാനെത്തിയ കുടുംബം ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തിയത്.[]
പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്ഷണശാലകള്‍ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മാസം പഴക്കമുള്ള ചിക്കന്‍ വരെ ഇവിടെ നിന്നും പിടിച്ചെടുത്തതായി അറിയുന്നു.
പരിശോധനയെ തുടര്‍ന്ന് ഹോട്ടല്‍ താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
പരിശോധനയില്‍ പുഴുക്കളെ കണ്ടെത്തിയെന്നും തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയതായും തിരുവനന്തപുരം ഫുഡ് സേഫ്റ്റി ഓഫീസര്‍ ശിവകുമാര്‍ വ്യക്തമാക്കി.