'എന്‍.പി.ആറും പൗരത്വഭേദഗതി നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയത്'; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News
'എന്‍.പി.ആറും പൗരത്വഭേദഗതി നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയത്'; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 11:53 am

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമവും എന്‍.പി.ആറും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും വിഷയത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്നത് സെന്‍സസുമായി ബന്ധപ്പെട്ട നടപടിമാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍സസ് നടപ്പാക്കുമ്പോള്‍ എന്‍.പി.ആറിന് വേണ്ടിയുള്ള വിവരങ്ങളും ശേഖരിക്കുമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെ.എം ഷാജിയാണ് സഭയില്‍ നോട്ടീസ് നല്‍കിയത്.സഭ നിര്‍ത്തിവെച്ച് എന്‍.പി.ആര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും പ്രതിപക്ഷം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സെന്‍സസ് ഉദ്യോഗസ്ഥരുടെയും എന്യുമറേറ്റര്‍ മാരുടെയും നിയന്ത്രണം കേന്ദ്രത്തിനാണെന്നും ആശങ്ക ഇപ്പോഴും ഉണ്ടെന്നും കെ.എം ഷാജി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കുമെന്നും ജനുവരി 20ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.ആര്‍.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.