| Tuesday, 21st August 2018, 10:58 pm

പ്രളയം; കേരളത്തിന് 2600 കോടിയുടെ പാക്കേജ് വേണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്ത കാലവര്‍ഷത്തിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ 2600 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് കേരളം.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ സര്‍വകക്ഷി യോഗമാണ് 2600 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള തീരുമാനമെടുത്തത്.

തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയാണ് പാക്കേജ്.


ALSO READ: ദുരിതാശ്വാസത്തിന് കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, കേന്ദ്രമാണ് മുന്നിട്ടിറങ്ങിയത്: പി.എസ് ശ്രീധരന്‍ പിള്ള


നേരത്തെ 20000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് സംഭവിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വായ്പ പരിധി ഉയര്‍ത്താനുള്ള അനുമതിയും കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും. നിലവില്‍ ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ഷന്റെ മൂന്ന് ശതമാനമാണ് വായ്പ എടുക്കാന്‍ സാധിക്കുക. ഇത് 4.5 ശതമാനമായി ഉയര്‍ത്താനാണ് സംസ്ഥാനം ആവശ്യം ഉന്നയിക്കുക.

10000 കോടി രൂപ അധിക വായ്പ എടുക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.


ALSO READ: മോദിജി തരാമെന്ന് പറഞ്ഞ പതിനഞ്ച് ലക്ഷം കേരളത്തിന്; സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍


ഇതുവരെ 680 കോടി രൂപ സഹായധനമാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. ഐക്യരാഷ്ട്ര സഭ, ജപ്പാന്‍, യു.എ.ഇ എന്നിവടങ്ങളില്‍ നിന്ന് വന്ന സഹായധനം നയപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് നിരസിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.

223 പേരോളം മരണപ്പെട്ട പ്രളയ ദുരന്തത്തില്‍ പത്ത് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

We use cookies to give you the best possible experience. Learn more