| Thursday, 20th June 2019, 10:16 pm

കനത്ത വരള്‍ച്ച; തമിഴ്‌നാടിന് കുടിവെള്ളം നല്‍കാമെന്ന് കേരളം; ആവശ്യമില്ലെന്ന് തമിഴ്‌നാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്‌നാടിന് കുടിവെള്ളം കേരളത്തില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിന്റെ സന്നദ്ധത തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്നാല്‍ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി നല്‍കി.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിലവില്‍
കാവേരിയില്‍ നിന്ന് വെള്ളം തമിഴ്‌നാടിന് നല്‍കാനാവില്ലെന്ന് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി അറിയിച്ചു.

നിലവില്‍ കനത്ത വരള്‍ച്ചയാണ് തമിഴ്‌നാടില്‍ അനുഭവപ്പെടുന്നത്. അതിനിടെ 196 ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് ചെന്നൈ നഗരത്തില്‍ മഴ പെയ്തു.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more