| Monday, 20th January 2020, 9:59 am

കേരളം ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; തീരുമാനം സെന്‍സസ് ഡയരക്ടറെ അറിയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കും. സെന്‍സസ് ഡയരക്ടറെ ഇക്കാര്യം അറിയിക്കും.

തദ്ദേശ വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിച്ചിട്ടില്ല. എന്നാല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ ഓഡിനന്‍സില്‍ തീരുമാനിച്ച രീതിയില്‍ മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം 30 ന് നിയസഭാ സമ്മേളനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആര്‍.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാനാകൂവെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇല്ലെങ്കില്‍ പൗരത്വ നിയമത്തിനുതന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ ഒരാളും പൗരത്വ നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പൗരത്വനിയമമെന്നതു മതരാജ്യമെന്ന ലക്ഷ്യത്തോടെയുള്ള ആര്‍.എസ്.എസ്. അജന്‍ഡയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മുസ്‌ലിംകള്‍ക്കുമാത്രം പ്രത്യേക നിയമമെന്നതാണ് ആര്‍.എസ്.എസിന്റെ നയം. കശ്മീര്‍ അല്ലാതെയും പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്.

എന്നാല്‍, കശ്മീരിനെമാത്രം ലക്ഷ്യംവയ്ക്കുന്നതു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ യോജിച്ചുള്ള സമരത്തിനു കേരളത്തിലെ പ്രതിപക്ഷമടക്കം എല്ലാവരേയും വീണ്ടും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more