പ്രളയദുരിതാശ്വാസത്തിന് തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കില്ല; കേന്ദ്രമന്ത്രി സദാനനന്ദഗൗഡ
Kerala News
പ്രളയദുരിതാശ്വാസത്തിന് തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കില്ല; കേന്ദ്രമന്ത്രി സദാനനന്ദഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th September 2019, 9:07 am

പാലാ: പ്രളയദുരിതാശ്വാസത്തിന് തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ. പാലയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ദല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്നും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തൊക്കെയാണ് നാശനഷ്ടമുണ്ടായതെന്ന് കേന്ദ്രത്തിനെ ബോധിപ്പിക്കണമെന്നും മന്ത്രി പാലയില്‍ പറഞ്ഞു. കേരളസര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിനുള്ള കേന്ദ്ര ഫണ്ട് 32 ശതമാനമായിരുന്നത് 42 ശതമാനമായി ഉയര്‍ത്തിയെന്നും എന്നാല്‍ മുഖ്യമന്ത്രിയും സംഘവും അവ പ്രയോജനപ്പെടുത്തുന്നില്ലെന്ന് സദാനന്ദഗൗഡ ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം പാലയില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വികസനവും മുന്‍നിര്‍ത്തിയാവും എന്‍.ഡി.എ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയും പാലതെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഉചിതമായ സമയത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

DoolNews Video