കേരളത്തിലെ വാട്‌സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും
Kerala News
കേരളത്തിലെ വാട്‌സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th July 2018, 5:50 pm

ന്യൂദല്‍ഹി: കേരളത്തിലെ വാട്‌സാപ്പ് ഹര്‍ത്താല്‍ സി.ബി.ഐ അന്വേഷിക്കും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ ഡാറ്റാ ചോര്‍ത്തിയ സംഭവത്തിലും സി.ബി.ഐ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേരളത്തില്‍ വാട്‌സാപ്പ് ഹര്‍ത്താല്‍ നടന്നത്. ഹര്‍ത്താലിനിടെ വ്യാപക അക്രമമുണ്ടായിരുന്നു.

ALSO READ: “കലാഭവന്‍ മണിയുടെ നിര്‍ദ്ദേശപ്രകാരം ഹനാനെ ചികിത്സിച്ചിട്ടുണ്ട്”; ഹനാന് പിന്തുണയുമായി ആശുപത്രി ഉടമ

വോയ്സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സ് എന്നീ പേരിലുള്ള ഗ്രൂപ്പുകളില്‍ നിന്നായിരുന്നു വാട്‌സാപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഏപ്രില്‍ 16 നായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിന് വെറും 48 മണിക്കൂര്‍ മുന്‍പായിരുന്നു തീരുമാനം.

സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

WATCH THIS VIDEO: