| Monday, 1st June 2020, 5:15 pm

കേരളത്തില്‍ കാലവര്‍ഷമെത്തി; ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്, കോഴിക്കോട് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ് വീശാം. രണ്ടുമുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. തീരദേശ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസം ശക്തമായ മഴകിട്ടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് ഭൗമശാസ്ത്രമന്ത്രാലയം അറിയിച്ചു. ന്യൂനമര്‍ദ്ദം നാളെ നിസര്‍ഗ ചുഴലിക്കാറ്റായി മാറും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more