പാലക്കാട് കോച്ച് ഫാക്ടറി; കേന്ദ്രം കേരളത്തോട് നീതി കാണിക്കണമെന്ന് വി.എം സുധീരന്‍
Kerala News
പാലക്കാട് കോച്ച് ഫാക്ടറി; കേന്ദ്രം കേരളത്തോട് നീതി കാണിക്കണമെന്ന് വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 11:40 pm

തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറി പ്രൊജക്ട് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഈ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ കേരള ജനതയെ ഞെട്ടിച്ചെന്നും ഇത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്റെ പ്രതികരണം.

“2008-09 ലെ കേന്ദ്ര റെയില്‍വേ ബ്ജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു. എന്നാല്‍ റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയര്‍ത്തുന്നത്”- അദ്ദേഹം പറഞ്ഞു.


AlsoRead മുഖ്യമന്ത്രീ, കണക്കെടുക്കാന്‍ ഇനി സമയം കളയേണ്ട; ‘ആ കൊലപാതകങ്ങളുടെ’ കണക്കുകള്‍ ഞങ്ങള്‍ തരാം


കേന്ദ്ര സര്‍ക്കാരിന്റെ കേരള ജനതയോടുള്ള ഈ കൊടിയ വഞ്ചനക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രതിഷേധിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങള്‍ ഒന്നിച്ചണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോ്ര്രജക് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചു.

കേരളത്തോടുള്ള ഈ കടുത്ത അനീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

2008- 09 ലെ കേന്ദ്ര റെയില്‍വേ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. അതിനായി 439 ഏക്കര്‍ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു.

റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ മതിയായ സംവിധാനമുണ്ട് എന്ന വിചിത്രവാദമാണ് കേന്ദ്രമന്ത്രി ഉയര്‍ത്തുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കേരള ജനതയോടുള്ള ഈ കൊടിയ വഞ്ചനക്കെതിരെ നമ്മുടെ എംപിമാരും സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രതിഷേധിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങള്‍ ഒന്നിച്ചണിചേരണം.

എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തെറ്റായ തീരുമാനം തിരുത്തണം; കേരളത്തോട് നീതി കാണിക്കണം .