രഞ്ജി ട്രോഫിയിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഗുജറാത്തും കേരളവും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റ് തെരഞ്ഞെടുക്കുകയും ആദ്യ ഇന്നിങ്‌സില്‍ 457 റണ്‍സിന് ഔട്ട് ആവുകയും ചെയ്തിരുന്നു.
നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് ആണ് നേടിയത്. ഗുജറാത്തിനു വേണ്ടി ഓപ്പണര്‍ പി.കെ. പഞ്ചല്‍ 237 പന്തില്‍ നിന്ന് ഒരു സിക്‌സും 18 ഫോറും ഉള്‍പ്പെടെ 148 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍ ആര്യ ദേശായി 118 പന്തില്‍ ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടെ 73 റണ്‍സ് നേടി.
താരങ്ങള്‍ക്ക് പുറമേ എം.എ. ഹിന്‍ഗ്രാജിയ 33 റണ്‍സും നേടി കൂടാരം കയറി. നിലവില്‍ ടീമിനുവേണ്ടി ക്രീസില്‍ നില്‍ക്കുന്നത് ജയ്മീത് പട്ടേലും (77 പന്തില്‍ 32 റണ്‍സ്) എസ്.എ. ദേശായിയുമാണ് (0)*.
കേരളത്തിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നത് ജലജ് സക്‌സേനയാണ്. നിലവില്‍ 46 ഓവര്‍ എറിഞ്ഞ താരം 10 മെയ്ഡന്‍ അടക്കം 114 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് നേടിയത്. നിര്‍ണായക ഘട്ടത്തില്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കേരളത്തിന് വലിയ പിന്തുണയാണ് നല്‍കിയത്. ജലജിന് പുറമേ നിതീഷ് എം.ഡി, ബേസില്‍ എം.പി, ആദിത്യ സര്‍വാത്തെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് അസറുദ്ദീനാണ്. പുറത്താകാതെ 341 പന്തില്‍ നിന്ന് 177 റണ്‍സാണ് താരം കേരളത്തിന് വേണ്ടി സ്‌കോര്‍ ചെയ്തത്. 20 ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.
Warrior at the crease!🔥
Mohammed Azharuddeen’s unbeaten 177* sparks our charge against Gujarat in the Ranji Trophy Semi Final! 💪#ranjitrophy #kca #keralacricket #keralacricketassociation pic.twitter.com/iJaOB4iKQ0— KCA (@KCAcricket) February 19, 2025
താരത്തിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 195 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 69 റംണ്‍സാണ് നേടിയത്. സല്‍മാന്‍ നിസാര്‍ 202 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 52 റണ്‍സും നേടി. ഒരി സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും അടങ്ങുന്ന കേരളത്തിന്റെ മിന്നും പ്രകടനം ഏറെ നിര്‍ണായകമാണ്.
Content Highlight: Kerala VS Gujarat : Ranji Trophy Semi Final