തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത് VC 490987 എന്ന നമ്പറിനാണ്. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പേര്‍ക്കാണ്. VA 205272, VB 429992, VC 523085 VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നറുക്കെടുപ്പില്‍ ധനമന്ത്രി പങ്കെടുത്തിരുന്നില്ല. പത്തുലക്ഷം വീതം ആറു പേര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. 42 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നത്.
300 രൂപയാണ് ടിക്കറ്റ് വില. ആറ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നാലാം സമ്മാനം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കായിരുന്നു 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. പേര് വിവരം പുറത്തുവിടരുതെന്ന് ഒന്നാം സമ്മാനം ലഭിച്ച വ്യക്തി അഭ്യര്‍ഥിച്ചതിനാല്‍ മറ്റു വിവരങ്ങള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ടിരുന്നില്ല.
ഏജന്‍സി കമ്മിഷനും നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. .