| Monday, 20th April 2020, 9:18 am

കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കി. ഏപ്രില്‍ 19 നാണ് ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയത്.

ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പ്, വര്‍ക്ക് ഷോപ്പ് എന്നിവ തുറക്കാന്‍ അനുമതി നല്‍കിയത് കേന്ദ്രം ചോദ്യം ചെയ്തു. പല മേഖലകളിലും സംസ്ഥാനം ഇളവ് നല്‍കിയത് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കാറില്‍ പിന്‍സീറ്റില്‍ രണ്ട് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പുസ്തകശാലകളും റസ്റ്റോറന്റുകളും തുറക്കാന്‍ പാടില്ലായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more