Kerala News
കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 09:19 am
Friday, 29th October 2021, 2:49 pm

തൃശൂര്‍: കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു. കോളേജ് അധികൃതര്‍ ഫ്‌ളക്‌സ് നീക്കാന്‍ നിര്‍ദേശിച്ചതോടെയാണ് നടപടി.

നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് വെച്ച ഫ്‌ളകസ് ബോര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു.

‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്‌സുകളായിരുന്നു വിവാദമായത്.

നേരത്തെ 2017 ല്‍ എസ്.എഫ്.ഐ ക്യാമ്പസില്‍ വെച്ച ഫ്‌ളക്‌സും വിവാദത്തില്‍പ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Varma College SFI Flex Controversy