തിരുവനന്തപുരം: കേരള സര്‍വകലാശാല പുറത്തിറക്കിയ മലയാളം മഹാനിഘണ്ടുവിന്റെ പുതിയ വാല്യത്തില്‍ ഗുരുതര പിഴവുകള്‍. സര്‍വകാലാശാല പുറത്തിറക്കിയ നിഘണ്ടുവിന്റെ ഒമ്പതാം വാല്യത്തിലാണ് പല വാക്കുകള്‍ക്കും അടിസ്ഥാന ബന്ധം ഇല്ലാത്ത അര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നത്.
Also read ബാങ്കു വിളിയ്‌ക്കെതിരായ പരാമര്‍ശം: സോനു നിഗത്തിന് പിന്തുണയുമായെത്തിയ യുവാവിന് കുത്തേറ്റു
മലയാളം ലെക്സിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മലയാളം മഹാനിഘണ്ടുവിലാണ് പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വാക്കുകള്‍ പലതും ഉള്‍ക്കൊള്ളിച്ചപ്പോള്‍ പല വാക്കുകളും ഒഴിവാക്കിയിട്ടുണ്ട്. അര്‍ത്ഥം നല്‍കിയവയാണെങ്കില്‍ പരസ്പര ബന്ധമില്ലാത്ത തരത്തിലുമാണ്.
“പു”,”പ്ര” തുടങ്ങിയ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നിഘണ്ടുവില്‍ പ്രധാനമന്ത്രി, പ്രഥമ അധ്യാപകന്‍ തുടങ്ങിയ പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. “പൊള്ള” എന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥം “അമ്മ ചപ്പാത്തി ചുടുമ്പോള്‍ പൊള്ളി വരുമ്പോള്‍” എന്നാണ് നല്‍കിയിരിക്കുന്നത്. “പുളി” എന്നതിന് അര്‍ത്ഥമായി “പുളിമരം”എന്നും “പ്രവാസി” എന്ന വാക്കിന് “നാടുവിട്ട് മറ്റൊരു നാട്ടില്‍ പോയി താമസിക്കുന്നവന്‍ എന്നുമാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്.
Dont miss പശു സംരക്ഷണത്തിന്റെ പേരില്‍ കൊല നടത്തിയവരെ ഭഗത്സിങ്ങിനോട് ഉപമിച്ച് മഹിളാ ഗോ രക്ഷാ ദള്‍ നേതാവ്
ഡോ. രാജേന്ദ്രബാബു ആണ് ഒമ്പതാം വാല്യത്തിന്റെ എഡിറ്റര്‍. 1965ലാണ് നിഘണ്ടുവിന്റെ ആദ്യവാല്യം പുറത്തിറക്കുന്നത്. പിന്നീട് 1970, 1976, 1988, 1997, 2009, 2011 വര്‍ഷങ്ങളില്‍ മറ്റു വാല്യങ്ങളും പുറത്തിറങ്ങി. ഡോ.ശൂരനാട് കുഞ്ഞന്‍ പിള്ളയായിരുന്നു ആദ്യവാല്യത്തിന്റെ എഡിറ്റര്‍