| Tuesday, 29th October 2019, 10:18 am

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ഹാള്‍ടിക്കറ്റില്ലാതെ എഴുതിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ നീക്കം; സര്‍വകലാശാലാ നടപടി വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ നേതാവ് ഹാള്‍ടിക്കറ്റില്ലാതെ എഴുതിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ നീക്കം. പ്രതിയായ ആരോമല്‍ അപേക്ഷ പോലും സമര്‍പ്പിക്കാതെ എഴുതിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിക്കാന്‍ കേരളാ സര്‍വകലാശാല നീക്കം നടത്തുന്നത്.

പരീക്ഷാവിഭാഗം ക്രമക്കേട് കണ്ടെത്തി തടഞ്ഞുവെച്ച ഫലമാണ് ഒന്നുകൂടി പരീക്ഷയെഴുതാനുള്ള അപേക്ഷ വാങ്ങി ക്രമവത്കരിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്ന ആരോമലിന്റെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ അപേക്ഷ പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റിക്ക് അയച്ചിരുന്നില്ല. ഹാജര്‍ ഇല്ലാത്തതുകൊണ്ടാണ് ഇതെന്നാണ് കോളേജ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. ഇന്റേണല്‍ മാര്‍ക്കില്‍ ഹാജരിനു നല്‍കേണ്ട മാര്‍ക്കാവട്ടെ, പൂജ്യവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപേക്ഷ അയക്കാത്തതിനാല്‍ സര്‍വകലാശാല ഹാള്‍ടിക്കറ്റ് നല്‍കിയുമില്ല. എന്നാല്‍ ഹാള്‍ടിക്കറ്റില്ലാത്ത പ്രതിയെ പരീക്ഷ എഴുതിക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിന്റെ അവസാനമാണു സംഭവം.

തുടര്‍ന്ന് ആരോമലിന്റെ ഉത്തരക്കടലാസ് കോളേജില്‍ നിന്നു മൂല്യനിര്‍ണയത്തിനു സര്‍വകലാശാലയ്ക്ക് അയച്ചു. മൂല്യനിര്‍ണയം നടത്തിയെങ്കിലും സര്‍വകലാശാല ഉത്തരക്കടലാസ് തടഞ്ഞുവെയ്ക്കുകയായിരുന്നു.

തുടര്‍ന്നു ഹാജരില്ലെന്നു കാണിച്ചുള്ള റിപ്പോര്‍ട്ട് പിശകാണെന്നും മതിയായ ഹാജര്‍ ഉണ്ടെന്നും പ്രിന്‍സിപ്പല്‍ ഇപ്പോള്‍ സര്‍വകലാശാലയെ അറിയിച്ചുകഴിഞ്ഞു.

We use cookies to give you the best possible experience. Learn more