കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി അഭ്യസ്ഥവിദ്യരായ ആരുടെയും സ്വപ്‌നമാണ്. ആദിവാസിയായ ചന്ദ്രനും അതാഗ്രഹിച്ചു. അയാള്‍ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി. ജോലിക്കിടയില്‍ അപകടത്തില്‍ പരിക്കേറ്റ് അവധിയെടുക്കേണ്ടിവന്ന ചന്ദ്രനോട് പക്ഷേ, കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞത് പോയി ആത്മഹത്യ ചെയ്യാനാണ്.
പാലക്കാട് വിക്ടോറിയ കോളെജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ചന്ദ്രന്‍ ഇപ്പോള്‍ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. 1980ന് ശേഷം അറുപ
തിലധികം ആദിവാസി ഉദ്യോഗസ്ഥരാണ് ജോലി ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങിയത്. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ചന്ദ്രനെപ്പോലെ ഊരുകളില്‍ കഴിയുന്നു.