| Thursday, 21st May 2020, 8:25 am

കേരളത്തിൽ ജൂൺ ഒന്ന് മുതൽ സ്പെഷ്യൽ ട്രെയിൻ സർവ്വീസ്; ബുക്കിങ്ങ് ഇന്ന് രാവിലെ പത്ത് മണിമുതൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജൂൺ ഒന്നുമുതൽ സർവ്വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ബുക്കിങ്ങ് വ്യാഴാഴ്ച്ച രാവിലെ പത്ത് മണിമുതൽ തുടങ്ങുമെന്ന് റെയിൽവേ. ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് അകത്തേക്കും പുറത്തേക്കുമായി അഞ്ച് പ്രത്യേക തീവണ്ടി സർവ്വീസ് ആണ് ആരംഭിക്കുന്നത്.

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ മം​ഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിൽ സർവ്വീസ് നടത്തുന്നത്.

കേരളത്തിൽ കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ആഴ്ച്ചയിൽ അഞ്ച് ദിവസം സർവ്വീസ് നടത്തും. കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എല്ലാ ദിവസവും ഉണ്ടാകും. എല്ലാ ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകളായി സ്ഥിരം റൂട്ടിൽ തന്നെയാണ് ഓടുക.

ഐ.ആർ.ടി.സിയുടെ വെബ്സൈറ്റ് മുഖേന ഓൺലൈൻ ബുക്കിങ്ങിനുള്ള സൗകര്യം മാത്രമാണ് ഉണ്ടാവുക എന്നും റെയിൽവേ അറിയിച്ചു. നൂറ് ട്രെയിൻ സർവ്വീസുകൾ പുനരാംരംഭിക്കാനാണ് നിലവിൽ റെയിൽവേയുടെ തീരുമാനം. ജനറൽ കോച്ചുകളിലടക്കം റിസർവേഷൻ ഉണ്ടാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more