വെടിക്കെട്ട് അപകടത്തിനു കാരണം ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത്.: സ്വരൂപാനന്ദ സരസ്വതി
Daily News
വെടിക്കെട്ട് അപകടത്തിനു കാരണം ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത്.: സ്വരൂപാനന്ദ സരസ്വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th April 2016, 8:06 am

swamiമുംബൈ: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതാണെന്ന് ദ്വാരക ശാരദപീഠ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.

കൊല്ലം പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 109 പേര്‍ മരിക്കുകയും 300ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനി ക്ഷേത്രത്തിനുള്ളിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ ശനി ക്ഷേത്രത്തിലെ അകത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അവര്‍ അകത്ത് കടന്ന് ആരാധനകളിലും ഏര്‍പ്പെടുന്നു. പക്ഷേ ഇങ്ങനെ ചെയ്യുന്നതിലൂടെ ശനിയുടെ നോട്ടം അവരിലുണ്ടാകുകയും അത് ബലാത്സംഗം വര്‍ധിപ്പിക്കുമെന്നും ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ വരള്‍ച്ചയ്ക്കു കാരണം ആളുകള്‍ ശനിയെയും ഷിര്‍ദിയെയും ആരാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായിബാബയും ശനിയും ദൈവങ്ങളല്ല. ഇവരെ ആരാധിക്കുന്നതാണ് മഹാരാഷ്ട്രയിലെ ജലക്ഷാമം രൂക്ഷമാകാന്‍ കാരണം. ഒരു


Don”t Miss: ഇനിയും മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയാന്‍ വയ്യ: ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ രാജിക്കത്ത്


 

സ്ത്രീ ഷിര്‍ദി സായിബാബയെയും ശനിയെയും ആരാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാള്‍ നീണ്ട് നിന്ന വനിതാ സംഘടനകളുടെ ആവശ്യത്തിനൊടുവിലാണ് ക്ഷേത്ര ഭാരവാഹികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനിതകള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കിയത്. സംഭവത്തില്‍ ഇടപെട്ട ബോംബൈ ഹൈക്കോടതി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സ്ത്രീകളുടെ മൗലിക അവകാശമാണെന്നും അത് ഉറപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും നിര്‍ദേശിക്കുകയായിരുന്നു.