മൂന്നാറിലെ കുളിരിലും ബേണി സാൻഡേഴ്സ്; കേരള ടൂറിസത്തിന്റെ ഫോട്ടോ വൈറലാകുന്നു
Kerala News
മൂന്നാറിലെ കുളിരിലും ബേണി സാൻഡേഴ്സ്; കേരള ടൂറിസത്തിന്റെ ഫോട്ടോ വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 11:11 pm

ഇടുക്കി: അമേരിക്കൻ പ്രസിഡഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ശ്രദ്ധേയമായത് മുതിർന്ന സെനറ്റം​ഗം ബേണി സാൻഡേഴ്സന്റെ ചിത്രമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ ജാക്കറ്റും സോക്സും മാസ്കും ധരിച്ച് മാറി നിൽക്കുന്ന ബേണി സാൻഡേഴ്സിന്റെ ചിത്രമാണ് ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള ആദ്യ വൈറൽ മീം.

എ.എഫ്.പിയുടെ ഫോട്ടോ​ഗ്രാഫർ പകർത്തിയ ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു. ടോം ഹാൻസിന്റെ കൂടെ ഇരുത്തിയും, സ്റ്റാർ വാർ സീനിൽ കൂട്ടിച്ചേർത്തുമെല്ലാം ബേണി സാൻഡേഴ്സിന്റെ ചിത്രങ്ങൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ ഈ വൈറൽ മീം ഏറ്റെടുത്തിരിക്കുകയാണ് കേരള ടൂറിസവും. മൂന്നാറിലെ കുളിരിൽ തേയില തോട്ടത്തിന് നടുവിൽ ഇരിക്കുന്ന ബേണി സാൻഡേഴ്സിന്റെ ചിത്രമാണ് കേരള ടൂറിസം ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

 

Wear your warm woollen mittens and enjoy the cool crisp Munnar weather!
#changeofair #keralatourism #BernieSanders

Posted by Kerala Tourism on Friday, 22 January 2021

സാൻഡേഴ്സിനെ ഉപയോ​ഗിച്ച് കേരള ടൂറിസം തയ്യാറാക്കിയ മീമും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഒരു ഇടതുപ​ക്ഷ സോഷ്യലിസ്റ്റ് കൂടിയായ ബേണി സാൻഡേഴ്സിന് ഇവിടെ സ്വന്തം വീട് പോലെ തോന്നുമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

തന്റെ ഫോട്ടോ വൈറലായതിന് പിന്നാലെ ബേണി സാൻഡേഴ്സും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. താൻ ഇതെല്ലാം കണ്ട് ആസ്വദിക്കുന്നുണ്ടെന്നാണ് സാൻഡേഴ്സ് പറഞ്ഞത്. യു.എസ് പ്രസി‍ഡന്റ് സ്ഥാനത്ത് മത്സരിക്കുന്നതിൽ നിന്ന് ബേണി സാൻഡേഴ്സ് പിന്മാറിയതിന് ശേഷമാണ് ബൈഡൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Tourism uses Bernie Sanders  Viral Meme