ന്യൂദല്‍ഹി: നീതി ആയോഗിന്റെ ആരോഗ്യ വികസന സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തി കേരളം.
വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മൊത്തത്തിലുള്ള ആരോഗ്യ പ്രകടനത്തിന്റെ കാര്യത്തിലാണ് കേരളം ഒന്നാം റാങ്കിലെത്തിയത്.
ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനം. നീതി ആയോഗ് പുറത്തുവിടുന്ന ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് ആണിത്.
2019-20 റഫറന്‍സ് വര്‍ഷം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. തമിഴ്‌നാടും തെലങ്കാനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്
നേരത്തെ, രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് വിലയിരുത്തിയിരുന്നു.
പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 ഘടകങ്ങള്‍ കണക്കിലെടുത്തായിരുന്നു നീതി ആയോഗിന്റെ വിലയിരുത്തല്‍.
ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതിശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Kerala Tops Health Performance, UP Ranks Worst In NITI Aayog Health Index